രവി പിള്ളയുടെ മകളുടെ വിവാഹത്തിന് നവ്യാ നായരുടെ നൃത്തചുവടുകള്‍; അഭിനന്ദനവുമായി ദിലീപ്

പ്രമുഖ വ്യവസായി രവി പിള്ളയുടെ മകളുടെ വിവാഹത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ നൃത്തം അവതരിപ്പിച്ച നടി നവ്യാ നായര്‍ക്ക് അഭിനന്ദനവുമായി നടന്‍ ദിലീപ്. തന്നെ അഭിനന്ദിച്ച ദിലീപിന് നന്ദിയറിയിച്ച് ഫേസ്ബുക്ക് പേജിലൂടെ നവ്യാ നായരും രംഗത്തെത്തി.

നാളെ കൊല്ലം ആശ്രാമം മൈതാനത്താണ് രവി പിള്ളയുടെ മകള്‍ ആരതിയുടെ വിവാഹം നടക്കുന്നത്. ചടങ്ങിന് വേണ്ടി കൂറ്റന്‍ പന്തലാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ബാഹുബലിയുടെ സെറ്റൊരുക്കിയ മലയാളി കലാസംവിധായകന്‍ സാബു സിറിള്‍ തന്നെയാണ് രവി പിള്ളയുടെ മകളുടെ വിവാഹത്തിനായി പന്തല്‍ സെറ്റ് ചെയ്യുന്നത്. 23 കോടി രൂപയാണ് ഇതിന്റെ ചിലവ്. രാജസ്ഥാനിലെ പ്രശസ്തമായ ജോധ്പൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ് പന്തല്‍ ഒരുക്കുന്നത്.

രവി പിള്ളയുടേയും ഗീത രവി പിള്ളയുടേയും മകള്‍ ഡോ. ആരതി പിള്ളയും വിനോദ് നെടുങ്ങാടിയുടേയും ഡോ. ലത നായരുടേയും പുത്രന്‍ ഡോ.ആദിത്യ വിഷ്ണുവും തിരുപ്പതി ക്ഷേത്ര സന്നിധിയില്‍ ഒക്ടോബര്‍ 25 വിവാഹിതരായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള റിസപ്ഷനാണ് നാളെ നടക്കുന്നത്. മഞ്ജു വാര്യര്‍, ശോഭന, മുകേഷ് എന്നിവരുടെ പരിപാടികളും അരങ്ങേറും.

Thank u Dileep Ettan fr watching and appreciating my performance yesterday at raviz Kollam , Mr.Ravi Pillai daughters marriage…

Posted by Navya Nair. on Wednesday, November 25, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News