പാനായിക്കുളം സിമി ക്യാമ്പ് കേസ്; പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ കുറ്റക്കാര്‍ക്കുള്ള ശിക്ഷ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷം മൂന്നു മണിക്കാണ് കോടതി ജഡ്ജി കെഎം ബാലചന്ദ്രന്‍ പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുക.

കേസില്‍ അഞ്ചു പേര്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഒന്നാം പ്രതി ഈരാറ്റുപേട്ട സ്വദേശി പി.എ ഷാദുലി, രണ്ടാംപ്രതി ഈരാറ്റുപേട്ട സ്വദേശി അബ്ദുള്‍ റസീഖ്, മൂന്നാം പ്രതി ആലുവ കടുങ്ങല്ലൂര്‍ സ്വദേശി അന്‍സാര്‍ നദ്‌വി, നാലാം പ്രതി പാനായിക്കുളം സ്വദേശി നിസാമുദ്ദീന്‍, അഞ്ചാം പ്രതി ഈരാറ്റുപേട്ട സ്വദേശി ഷമ്മാസ് എന്ന ഷാമി എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. പ്രതികള്‍ രാജ്യദ്രോഹകുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. ആറു മുതല്‍ 12 വരെ പ്രതികളെയും 14 മുതല്‍ 17 വരെ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News