പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കം; സഭാ നടപടികളുമായി എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി; സമത്വം, തുല്യത, പങ്കാളിത്തം, അവസരം എന്നിവ ഉറപ്പുവരുത്തുമെന്നും മോഡി

ദില്ലി: പാര്‍ലമെന്റ് ശീതകാല സമ്മേളനവുമായി എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭരണഘടനയാണ് ഇന്ത്യക്ക് ആശാകിരണമെന്നും സമത്വം, തുല്യത, പങ്കാളിത്തം, അവസരം എന്നിവ ഉറപ്പുവരുത്തുമെന്നും മോഡി പറഞ്ഞു. പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഇന്നലെ നടത്തിയത് നല്ല ചര്‍ച്ചയായിരുന്നു. പുതിയ ആശയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചര്‍ച്ച നടത്താന്‍ പാര്‍ലമെന്റിനെക്കാള്‍ വലിയ വേദി വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

അസഹിഷ്ണുത വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങുന്നത്. പ്രതിപക്ഷവുമായി ഏറ്റുമുട്ടലിന് വഴിയൊരുക്കുന്ന നിരവധി വിഷയങ്ങളാണ് ഇന്ന് ചര്‍ച്ചക്ക് വരുന്നത്. കല്‍ബുര്‍ഗി വധം, ബീഫ് കൊലപാതകങ്ങള്‍, ദളിത് കുടുംബത്തെ തീവെച്ച സംഭവം, കേരള ഹൗസ് പൊലീസ് റെയ്ഡ് എന്നീ സംഭവങ്ങള്‍ക്കെല്ലാം ശേഷം ഇതാദ്യമായാണ് സഭ ചേരുന്നത്.

ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന ശീതകാലസമ്മേളനം അടുത്തമാസം 23നു സമാപിക്കും. ചരക്കു സേവന നികുതി ഭേദഗതി ബില്ലുകള്‍ അടക്കമുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാനാണ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നത് പാര്‍ലമെന്റ് ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News