രവി പിള്ളയുടെ മകളുടെ വിവാഹസത്കാരം ഇന്ന്; കൊല്ലം ആശ്രമം മൈതാനിയില്‍ വമ്പന്‍ ഒരുക്കങ്ങള്‍; ചടങ്ങിനെത്തുന്നത് പ്രമുഖര്‍

കൊല്ലം: പ്രമുഖ വ്യവസായി രവി പിള്ളയുടെ മകള്‍ ആരതിയുടെ വിവാഹസത്കാരം ഇന്ന് കൊല്ലം ആശ്രമം മൈതാനിയില്‍. രവി പിള്ളയുടേയും ഗീത രവി പിള്ളയുടേയും മകള്‍ ഡോ. ആരതി പിള്ളയും വിനോദ് നെടുങ്ങാടിയുടേയും ഡോ. ലത നായരുടേയും പുത്രന്‍ ഡോ.ആദിത്യ വിഷ്ണുവും തിരുപ്പതി ക്ഷേത്ര സന്നിധിയില്‍ ഒക്ടോബര്‍ 25ന് വിവാഹിതരായിരുന്നു. വിവിധ മേഖലയിലുള്ള സുഹൃത്തുകള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും വേണ്ടിയുള്ള സത്കാരമാണ്് ഇന്ന് നടക്കുന്നത്.

ചടങ്ങിന് വേണ്ടി കൂറ്റന്‍ പന്തലാണ് തയ്യാറാക്കിയിരിക്കുന്നത്. ബാഹുബലിയുടെ സെറ്റൊരുക്കിയ മലയാളി കലാസംവിധായകന്‍ സാബു സിറിള്‍ തന്നെയാണ് പന്തല്‍ സെറ്റ് ചെയ്തത്. 23 കോടി രൂപയാണ് ഇതിന്റെ ചിലവ്. രാജസ്ഥാനിലെ പ്രശസ്തമായ ജോധ്പൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ് പന്തല്‍ ഒരുക്കുന്നത്.

കോവളം ലീലാ ഹോട്ടലില്‍ വച്ച് എംജി ശ്രീകുമാറിന്റെ ഗാനമേളയോടെയായിരുന്നു വിവാഹാഘോഷങ്ങളുടെ തുടക്കം. സമാപനം കൊച്ചി ലേമെറിഡിയന്‍ ഹോട്ടലിലും ക്രൗണ്‍ പ്ലാസയിലും വച്ചു നടക്കുന്ന കലാപരിപാടികളോടെയാണ്. പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാണ് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി നടക്കുന്ന വിവാഹാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ബോളിവുഡ്, കോളിവുഡ് താരങ്ങള്‍ക്ക് പുറമെ നടിമാരായ ശോഭന, മഞ്ജുവാര്യര്‍, നടന്‍ മുകേഷ്, ചലച്ചിത്ര പിന്നണി ഗായകരായ റിമി ടോമി, മഞ്ജരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News