ഡിബി കോളജിലെ ബൈക്കപകടം; ഒരാള്‍ പിടിയില്‍; പരുക്കേറ്റ പെണ്‍കുട്ടിയെ മുന്‍പരിചയമില്ലെന്ന് മൊഴി

കൊല്ലം: ശാസ്താംകോട്ട ഡിബി കോളജില്‍ വിദ്യാര്‍ത്ഥിനിയെ ബൈക്കിടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബൈക്ക് ഓടിച്ച ഹരികുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സുഹൃത്തിനെ കോളേജില്‍ കൊണ്ടുവിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ക്ക് മുന്‍പരിചയമില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സൈനയ്ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ സൈനയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളജില്‍ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന ബൈക്ക് സൈനയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീണ സൈനയുടെ തലയ്ക്കാണ് ക്ഷതമേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News