നാഗ്പൂര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 79 റണ്‍സിനു പുറത്തായി. ഒന്നാം ഇന്നിംഗ്‌സില്‍ 215 റണ്‍സ് നേടിയ ഇന്ത്യക്ക് ഇതോടെ 136 റണ്‍സിന്റെ ലീഡായി. രവിചന്ദ്ര അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ബൗളിംഗ് മികവിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് അടിതെറ്റിയത്. അശ്വിന്‍ അഞ്ചും ജഡേജ നാലും വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രയ്ക്കാണ് ഒരു വിക്കറ്റ്.
ജെപി ഡുമിനി മാത്രമാണ് ഇന്ത്യന്‍ ബൗളിംഗ് നിരയെ അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഡുമിനി 35 റണ്‍സെടുത്തു. പത്തു റണ്‍സെടുത്ത ഡു പ്ലെസിസും 13 റണ്‍സെടുത്ത സിമോണ്‍ ഹാര്‍മെറും മാത്രമാണ് ഇരട്ടഅക്ക സ്‌കോര്‍ കണ്ടത്. 33 ഓവറിലാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് അവസാനിച്ചത്.
ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 215 റണ്‍സിനു പുറത്തായിരുന്നു. മുരളി വിജയ് നേടി 40 ഉം വൃദ്ധിമാന്‍ സാഹ 32 ഉം രവീന്ദ്ര ജഡേജ 34 റണ്‍സും നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കായിരുന്നു ജയം. ബംഗളുരുവില്‍നടന്ന രണ്ടാം ടെസ്റ്റ് മഴ മൂലം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് സമനിലയില്‍ പിരിയുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post