കോഴിക്കോട് പാളയത്ത് ഓടയില്‍ വീണ മൂന്നു പേരും മരിച്ചു; അപകടം ഭൂഗര്‍ഭ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ

കോഴിക്കോട്: കോഴിക്കോട് പാളയത്ത് ഓടയില്‍ വീണ മൂന്നും പേരും മരിച്ചു. രണ്ടു അന്യസംസ്ഥാന തൊഴിലാളികളും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശികളായ ഭാസ്‌കര്‍, നരസിംഹ, കരുവിശേരി സ്വദേശി പി.നൗഷാദുമാണ് മരിച്ചത്. പാളയം ജയ ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം.

ഭൂഗര്‍ഭ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ജവഹര്‍ലാല്‍ നെഹ്‌റു നഗരനവീകരണ പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ ഓട വൃത്തിയാക്കാനെത്തിയത്. താഴേക്ക് ഇറങ്ങുമ്പോള്‍ വിഷവായു ശ്വസിച്ചതോടെ ഇരുവരുടെയും ബോധം നഷ്ടപ്പെടുകയായിരുന്നു. തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ താഴേക്ക് ഇറങ്ങിയതോടെ നൗഷാദിന്റെ ബോധവും നഷ്ടപ്പെടുകയായിരുന്നു. തൊഴിലാളികളെ അര മണിക്കൂറിലധികം സമയം കാണാതെ വന്നതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ ഓടയിലേക്ക് ഇറങ്ങിയത്. ഏകദേശം 12 അടി താഴ്ച്ചയാണ് ഇതിനുള്ളത്. യാതൊരു മുന്‍കരുതലുകള്‍ ഇവരുടെ കൈവശമുണ്ടായിരുന്നില്ല.

വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ഇവരെ പുറത്തെടുത്ത് ആശു്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തൊഴിലാളികളുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലും ഓട്ടോ ഡ്രൈവറുടെ മൃതദേഹം ബീച്ച് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News