പൊലീസ് നിയമനത്തട്ടിപ്പ്; സഹായം നല്‍കിയത് ചെന്നിത്തല; ശരണ്യയെ ഹരിപ്പാട് ക്യാമ്പ് ഓഫീസിലേക്ക് കൊണ്ടുവിട്ടെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തല്‍

ആലപ്പുഴ: പൊലീസ് നിയമനത്തട്ടിപ്പിനു സഹായം നല്‍കിയത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് ശരണ്യയുടെ അയല്‍വാസിയും ഡ്രൈവറുമായ സുധീര്‍. പീപ്പിള്‍ ടിവിയുടെ സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ചെന്നിത്തലയും ശരണ്യയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്.

ശരണ്യ ചെന്നിത്തലയെ നേരിട്ട് കണ്ടുവെന്നും ശരണ്യയെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസില്‍ താന്‍ കൊണ്ടുവിട്ടെന്നും സുധീര്‍ വെളിപ്പെടുത്തി. ചെന്നിത്തല നല്‍കിയ കത്തുമായി വനിതാ സെല്ലിലേക്ക് പോയെന്നും ഇയാള്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു. രണ്ടു കോടിയിലധികം രൂപയുടെ തട്ടിപ്പിനു പിന്നില്‍ ആഭ്യന്തരമന്ത്രിയും ഓഫീസുമാണെന്ന് ശരണ്യ ഹരിപ്പാട് മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയിലും സൂചിപ്പിക്കുന്നു.

ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും ശരണ്യയെയും കുടുംബത്തെയും മാത്രം പ്രതികളാക്കി കേസ് ഒതുക്കി തീര്‍ക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News