ഹൃദയാഘാതം മൂലം ജീവനോട് മല്ലടിച്ച ബസ് യാത്രക്കാരിയെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ച് ഇരുപതുകാരിയുടെ ധീരമാതൃക; കേരളവര്‍മ വിദ്യാര്‍ഥിനി ഗില്‍ഡയ്ക്ക് ബിഗ്‌സല്യൂട്ട്

തൃശൂര്‍: കോളജില്‍നിന്നു ചെന്ത്രാപ്പിന്നിയിലെ വീട്ടിലേക്കു ബസില്‍ പോവുകയായിരുന്ന ഗില്‍ഡ പ്രേമന്‍  ഇന്നു താരമാണ്. ജീവനോടു മല്ലടിച്ച മധ്യവയ്‌സ്‌കയെ ബസ് കണ്ടക്ടറോട് തര്‍ക്കിച്ച് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച ധീരപെണ്‍കൊടിയായാണ് കേരളവര്‍മ കോളജിലെ സഹപാഠികളും സോഷ്യല്‍മീഡിയയും ഗില്‍ഡയെ വാഴ്ത്തുന്നത്. മനസാക്ഷി മരവിച്ചിട്ടില്ലാത്ത സമൂഹത്തിന്റെ പ്രതിനിധിയായും ഗില്‍ഡ മാറുന്നു.

വഴിയില്‍ ഒരാള്‍ അപകടത്തില്‍പെട്ടോ അവശനായോ കിടക്കുന്നതു കണ്ടാല്‍ തിരിഞ്ഞുപോലും നോക്കാത്ത മലയാളിക്ക് അപവാദമാവുകയാണ് ഈ ഇരുപതുകാരി. കഴിഞ്ഞദിവസം തൃപ്രയാറിലേക്കുള്ള ബസില്‍ കോളജിനു സമീപത്തെ ബസ് സ്റ്റോപ്പായ പടിഞ്ഞാറേക്കോട്ടയില്‍നിന്നാണ് ഗില്‍ഡ കയറിയത്. കയറിയപ്പോള്‍തന്നെ സീറ്റില്‍ അവശയായി കിടക്കുന്ന യാത്രക്കാരിയെ കണ്ടു. സുഖമില്ലാതെ കുഴഞ്ഞുവീണതാണെന്നും കുറച്ചുകഴിയുമ്പോള്‍ ശരിയാകുമെന്നുമായിരുന്നു ബസ് ജീവനക്കാരുടെ മറുപടി.

ബസില്‍ നിറയെ യാത്രക്കാരുണ്ടായിട്ടും ഇവര്‍ക്ക് സഹായം നല്‍കാന്‍ ആരും മുന്നോട്ടുവന്നില്ല. കണ്ടക്ടറോട് ഏതെങ്കിലും ആശുപത്രിയിലേക്കു ബസ് വിടാന്‍ പറഞ്ഞിട്ട് കേട്ടതുമില്ല. തുടര്‍ന്ന്, ഗില്‍ഡ മറ്റൊന്നും ആലോചിക്കാതെ ബസ് നിര്‍ത്തിച്ച് യാത്രക്കാരിയെയും താങ്ങിയെടുത്ത് പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ വന്ന ഓട്ടോറിക്ഷ കൈകാട്ടി നിര്‍ത്തി നേരേ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക്.

ഹൃദയാഘാതം മൂലമാണ് യാത്രക്കാരി കുഴഞ്ഞുവീണതെന്ന മറുപടിയാണ് ഡോക്ടര്‍ ഗില്‍ഡയ്ക്കു നല്‍കിയത്. ജീവന്റെ ഏറ്റവും നിര്‍ണായകമായ ഘട്ടമാണിതെന്നും അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ മരണം സുനിശ്ചിതമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. ഇവര്‍ക്കു വേണ്ട മരുന്നുകളും വാങ്ങിക്കൊടുത്താണ് ഗില്‍ഡ മടങ്ങിയത്. ബന്ധുക്കള്‍ എത്തിയപാട് ഗില്‍ഡ വീട്ടിലേക്കുപോവുകയും ചെയ്തു.

പിറ്റേന്ന് സ്ത്രീയുടെ ബന്ധുക്കള്‍ ഗില്‍ഡയെത്തേടി കോളജില്‍ എത്തി സന്തോഷവും നന്ദിയും പങ്കിടുകയായിരുന്നു. ഇതറിഞ്ഞ് സഹപാഠികള്‍ ഗില്‍ഡയ്ക്ക് അഭിനന്ദനം ചൊരിഞ്ഞു. തൃശൂര്‍ ചെന്ത്രാപ്പിന്നി പഴുവില്‍ കുഴിപ്പിള്ളിക്കര പ്രേമന്റെ മകളാണ് കേരളവര്‍മ കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായ ഗില്‍ഡ.

ഗില്‍ഡയുടെ ധീരപ്രവൃത്തിയുടെ വിവരം പുറത്തറിഞ്ഞതു മുതല്‍ അഭിനന്ദനപ്രവാഹമാണ്. ബിഗ് ന്യൂസ് ലൈവ് എന്ന വാര്‍ത്താ പോര്‍ട്ടല്‍ ഇക്കാര്യം പുറത്തറിയിച്ചതോടെ സോഷ്യല്‍മീഡിയയിലും അഭിനന്ദങ്ങള്‍ പ്രവഹിക്കുകയാണ്. ഗില്‍ഡയ്ക്കു ബിഗ് സല്യൂട്ടുമായി നിരവധി പോസ്റ്റുകളാണ് വരുന്നത്.

മനുഷ്യൻ എന്നാ അപൂർവ്വ ജീവി വംശ നാശം സംഭവിക്കാതെ ഇപ്പോളും ഭൂമിയിൽ അങ്ങിങ്ങായി ജീവനോടെ ഉണ്ട് !! …

Posted by Deepa Nisanth on Wednesday, November 25, 2015

ബിഗ് സല്യൂട്ട്….!!!–വഴിയില്‍ ഒരാള്‍ അവശനായി കിടന്നാല്‍, അല്ലെങ്കില്‍ ഒരപകടത്തില്‍ പെട്ട് ചോരവാര്‍ന്ന് കിടന്നാല്‍ ക…

Posted by Praveen Mathew on Wednesday, November 25, 2015

ഇത് തൃശൂര്‍ കിഴുപ്പിളളിക്കര സ്വദേശിനിയും കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥിനിയും ആയ ഗില്‍ഡ അസിഫ് ബസില്‍ നെഞ്ച് വേദന…

Posted by Anil Kalyani on Wednesday, November 25, 2015

ഇതാണ് മ്മള് പറഞ്ഞ തൃശ്ശൂർക്കാരി ഇതാണ് തൃശ്ശുർക്കാരി സ‌ഹ‌യാത്രിക‌യുടെ ജീവന്‍ നില‌നിര്‍ത്തിയ‌ത് വിദ്യാര്‍ഥിനിയുടെ ക‌ര്‍മ…

Posted by Thrishivaperoor – തൃശ്ശിവപേരൂർ on Tuesday, November 24, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News