ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് സാധ്യത തെളിയുന്നു; പരമ്പര ഡിസംബര്‍ 15 മുതല്‍ ശ്രീലങ്കയില്‍ നടത്താന്‍ ബിസിസിഐയില്‍ താല്‍കാലിക ധാരണ

ദില്ലി: ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും സാധ്യത തെളിയുന്നു. പരമ്പര ശ്രീലങ്കയില്‍ തന്നെ നടത്തിയേക്കും. ഡിസംബര്‍ 15 മുതല്‍ പരമ്പര ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐയില്‍ താല്‍കാലിക ധാരണയായി. പരമ്പര ശ്രീലങ്കയില്‍ നടത്താന്‍ അനുമതി തേടി ബിസിസിഐ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് രാജീവ് ശുക്ല അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പരമ്പര ശ്രീലങ്കയില്‍ നടത്തുന്ന കാര്യത്തില്‍ ബിസിസിഐയില്‍ ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍, ഒരു അന്തിമ തീരുമാനത്തില്‍ എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐക്ക് ഇഷ്ടം എങ്കിലും സംഘപരിവാര്‍ സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here