പാറ്റ്‌ന: ബിഹാര്‍ അടുത്തവര്‍ഷം മുതല്‍ ഡ്രൈ സ്റ്റേറ്റ് ആകും. 2016 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു മദ്യനിരോധനം നടപ്പാക്കുമെന്ന്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത വര്‍ഷം സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് നിതീഷ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ത്രീകള്‍ മദ്യവിരുദ്ധ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. താന്‍ അതിനെ അഭിനന്ദിക്കുന്നതായി നിതീഷ് അറിയിച്ചു. മദ്യവിരുദ്ധ പ്രചാരണത്തിന് വേണ്ട സഹായം നല്‍കുമെന്ന ഗ്രാമങ്ങള്‍ക്ക് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016 ഏപ്രില്‍ ഒന്നു മുതല്‍ മദ്യനിരോധനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സ്ത്രീകളില്‍ നിന്നു ഉയര്‍ന്ന പ്രധാന ആവശ്യം മദ്യം നിരോധിക്കണമെന്നതായിരുന്നു. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉറപ്പായും നിരോധനം നടപ്പാക്കുമെന്ന് നിതീഷ് കുമാര്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. മദ്യനിരോധനത്തിനു ശേഷവും അനധികൃതമായി വില്‍പന തുടര്‍ന്നാല്‍ അതിനെ ശക്തമായി നേരിടുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.