ടി വി കൊച്ചുബാവ പുരസ്‌കാരം കെ രേഖയ്ക്കു സമ്മാനിച്ചു

ഇരിങ്ങാലക്കുട: മികച്ച കഥാസമാഹാരത്തിനുള്ള ടി വി കൊച്ചുബാവ കഥാ പുരസ്‌കാരം യുവ കഥാകാരി കെ രേഖയ്ക്കു സമ്മാനിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കെ വി രാമനാഥന്‍ പുരസ്‌കാരം രേഖയ്ക്കു സമ്മാനിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു കെ കെ കൃഷ്ണാനന്ദബാബു അദ്ധ്യക്ഷത വഹിച്ചു.

ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് യുവകലാസാഹിതി മേഖല കമ്മിറ്റി സംസ്ഥാനാടിസ്ഥാനത്തില്‍ നല്‍കി വരുന്ന പുരസ്‌കാരം. ഇ എം സതീശന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി എസ് വസന്തന്‍ പുസ്തക പരിചയവും ഭദ്ര പി കെ എം പ്രശസ്തിപത്രം വായിച്ചു. സി വി പൗലോസ് , ഇ ജിനന്‍, മുഹമ്മദ് സൈനുല്‍ അബ്ദീന്‍, പി മണി, അഡ്വ രാജേഷ് തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here