ആപ്പിള്‍ വാച്ച് വിലകൊണ്ടു മാത്രമല്ല, ശരിക്കും ശരീരം പൊള്ളിക്കും; മാംസം വേവുന്ന ഗന്ധം പോലും അനുഭവപ്പെട്ടെന്ന് ഉപയോക്താവിന്റെ പരാതി

ഡെന്‍മാര്‍ക്ക് സ്വദേശിയായ ഒരു ആപ്പിള്‍ ഉപയോക്താവിന്റെ പരാതിയാണിത്. തന്റെ ആപ്പിള്‍ വാച്ചിന്റെ സ്ട്രാപ്പ് മൂലം ശരീരം പൊള്ളിയതായി വൃദ്ധനായ ജോഗണ്‍ മോറിറ്റ്‌സണ്‍ പരാതിപ്പെടുന്നു. വാച്ചു ധരിച്ച് ഒരു ക്ലബ് മീറ്റിംഗില്‍ പങ്കെടുത്തു കൊണ്ടിരുന്നപ്പോഴാണ് ജോര്‍ഗണ്‍ മോറിറ്റ്‌സണ്‍ പൊള്ളിയടരുന്ന വേദന ശരീരത്തില്‍ അനുഭവപ്പെട്ടത്. വാച്ചു പൊടുന്നനെ വല്ലാതെ ചൂടാവുകയും ശരീരം പൊള്ളുകയും ചെയ്തതായി മോറിറ്റ്‌സണ്‍ പറഞ്ഞു. സ്ട്രാപ്പ് കെട്ടിയ ഭാഗത്ത് കൈ വല്ലാതെ നീറാനും തുടങ്ങി.

തന്റെ മാംസം വേവുന്ന ഗന്ധം തനിക്ക് ശരിക്ക് അറിയാന്‍ സാധിക്കുന്നുണ്ടായിരുന്നെന്ന് ജോര്‍ഗന്‍ പറയുന്നു. സ്ട്രാപ്പ് വല്ലാതെ ചൂടായിരുന്നു. ശരീരത്തില്‍ വല്ലാതെ ഒട്ടിപ്പിടിച്ചതിനാല്‍ വാച്ച് അഴിച്ചെടുക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുകയും ചെയ്തു. അതുകാരണം വിരല്‍ പോലും വെന്തുപോയെന്നും ജോര്‍ഗണ്‍ പറയുന്നു. ആപ്പിളില്‍ പരാതി പറഞ്ഞെങ്കിലും ഇതുവരെ പരാതി കാര്യമായെടുക്കാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. പകരം കൈ പൊള്ളിയതിന് തെളിവില്ലെന്നാണ് ആപ്പിളിന്റെ വാദം.

ആപ്പിള്‍ ഉപകരണങ്ങളുടെ വലിയ ആരാധകകനാണ് ജോര്‍ഗണ്‍. സ്ട്രാപ്പ് ചൂടായതല്ലാതെ വാച്ചിനു മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്നാണ് ജോര്‍ഗണ്‍ പറയുന്നത്. എന്നിട്ടും തനിക്ക് ഒരു വിശദീകരണം തരാന്‍ ആപ്പിള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ജോര്‍ഗണ്‍ പരാതിപ്പെടുന്നു. ആപ്പിള്‍ വാച്ചില്‍ താന്‍ സംതൃപ്തനായിരുന്നു. വാച്ചു മാത്രമല്ല എല്ലാ ആപ്പിള്‍ ഉപകരണങ്ങളും തനിക്ക് സന്തോഷം പകരുന്നുണ്ട്. ഇത്തരം സംഭവം അപൂര്‍വം മാത്രമായിരിക്കുമെന്നും ജോര്‍ഗണ്‍ വ്യക്തമാക്കി. ആപ്പിളിന്റെ ഡെന്‍മാര്‍ക്കിലെ ബ്രാഞ്ച് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News