വിഷുവിനും വിഷരഹിത പച്ചക്കറിയുമായി സിപിഐഎം; പ്രഖ്യാപനം നാളെ; പദ്ധതി നടത്തിപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍

തിരുവനന്തപുരം: ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി നല്‍കി വിപ്ലവം കുറിച്ച സിപിഐഎം വിഷുവിനും മലയാളികള്‍ക്കു വിഷരഹിത പച്ചക്കറി നല്‍കും. ഡോ. ടി എം തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിക്കും.

പദ്ധതി എങ്ങനെ നടപ്പാക്കണമെന്നാലോചിക്കാന്‍ ഇഎംഎസ് അക്കാദമിയില്‍ ശില്‍പശാല ആരംഭിച്ചു. പഞ്ചായത്തുകളില്‍നിന്നുള്ള പ്രതിനിധികള്‍, സഹകരണ ബാങ്കുകള്‍, കാര്‍ഷിക വിദഗ്ധര്‍, കര്‍ഷകസംഘം പ്രതിനിധികള്‍ എന്നിവരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ഓണക്കാല പച്ചക്കറി കാമ്പയിനില്‍നിന്നു വ്യത്യസ്തമായി ഇത്തവണ തദ്ദേശ ഭരണ സ്ഥാപനങ്ങളായിരിക്കും കാമ്പയിനു നേതൃത്വം നല്‍കുക.

തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

വിഷുവിന് വിഷരഹിത പച്ചക്കറി എന്ന മുദ്രാവാക്യവുമായി കേരളത്തിൻറെ പച്ചക്കറി സ്വയംപര്യാപ്തതയ്ക്കു വേണ്ടിയുളള കാമ്പയിൻ ശക്തിപ്…

Posted by Dr.T.M Thomas Isaac on Thursday, November 26, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News