ലണ്ടന്‍: വെള്ളക്കല്ലിനുള്ളില്‍ നൃത്തം ചെയ്യുന്ന കാമദേവന്‍. ഒപ്പം നീലക്കല്ലും. കല്ലുകള്‍ സ്വര്‍ണ്ണ മോതിരത്തിനുള്ളില്‍. പഴക്കം ഏറ്റവും കുറഞ്ഞത് 1700 വര്‍ഷം. പൗരാണിക വസ്തുശേഖരം വിനോദമാക്കിയ ബ്രീട്ടീഷ് പൗരന്റെ ശേഖരത്തില്‍ നിന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ ആഭരണം കണ്ടെത്തിയത്. റോമന്‍ ഭരണകാലത്ത് ഭരണതലങ്ങളില്‍ ഇരുന്നവര്‍ ധരിച്ച ആഭരണം ആഭരണമാണിത് എന്നാണ് കരുതപ്പെടുന്നത്. കാമദേവന്റെ രൂപം പതിച്ച മോതിരം നാലാം നൂറ്റാണ്ടില്‍ പ്രചാരത്തിലുള്ളതാകാമെന്നും കരുതപ്പെടുന്നു.
ഗ്രീക്ക് ഇതിഹാസം അനുസരിച്ച് വീനസിന്റെ മകനാണ് കാമദേവന്‍. ഗ്രീക്ക് ദേവനായ കാമദേവന്റെ പുരാതന കാലത്തെ രൂപമാണ് മോതിരത്തിലുള്ളത്. നഗ്നനും കയ്യില്‍ അമ്പും വില്ലും ആയി പ്രത്യക്ഷപ്പെടുന്ന കാമദേവന്‍ ആണ് പൊതുവേ പരിചിതം. ലണ്ടനിലെ ടാങ്‌ലി ഗ്രാമത്തില്‍ നിന്ന് 2013ലാണ് ഈ ആഭരണം കണ്ടെത്തിയത്. മോതിരം നിലവില്‍ ഹാംഷെയര്‍ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആന്‍ഡോവര്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here