സ്‌കിന്‍ ക്രീം ഉപയോഗിക്കുന്നവര്‍ അറിയാന്‍; നിങ്ങളുടെ ക്രീമില്‍ മാരകമായ ഉത്തേജക മരുന്ന് അടങ്ങിയിട്ടുണ്ടെന്നറിയാമോ?

നിങ്ങള്‍ വീട്ടില്‍ നിന്നു പുറത്തു പോകുമ്പോള്‍ സ്‌കിന്‍ ക്രീമോ മറ്റോ ഉപയോഗിക്കുന്ന ആളാണോ? എങ്കില്‍ നിങ്ങളുടെ അറിവിലേക്കായി ഒരുകാര്യം. മാരകമായ ഉത്തേജക മരുന്നുകള്‍ അടങ്ങിയ സ്‌കിന്‍ ക്രീമുകളുടെ ഉപയോഗം ഇന്ത്യയില്‍ അപകടകരമായ രീതിയില്‍ വര്‍ധിച്ചിരിക്കുന്നു. അതായത് ഇന്ത്യയില്‍ ഉപയോഗത്തിനെത്തുന്ന സ്‌കിന്‍ ക്രീമുകളില്‍ മിക്കതിലും മാരകമായ ഉത്തേജക മരുന്നുകള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് ഡെര്‍മറ്റോളജിസ്റ്റുകളുടെ കണ്ടെത്തല്‍. കോര്‍ട്ടികോസ്റ്റിറോയ്ഡാണ് സ്‌കിന്‍ ക്രീമുകളില്‍ അടങ്ങിയിട്ടുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആന്റി ഇന്‍ഫ് ളേമേറ്ററി മെഡിസിന്‍ ആയി ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് ആണ് കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്. ഇത് ഭാഗികമോ സ്ഥിരമോ ആയ തകരാറുകള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് തൊലിപ്പുറത്തും മുഖത്തും നാഭിപ്രദേശത്തുമാണ് പ്രശ്‌നങ്ങളുണ്ടാകുക.

തൊലിക്ക് നിറക്കൂടുതല്‍, തൊലിയുടെ പ്രവര്‍ത്തനം നിലയ്ക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതിന് ഇത്തരം സ്‌കിന്‍ ക്രീമുകള്‍ കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൊലിപ്പുറത്ത് ഞരമ്പു പിടയ്ക്കുന്നതിനും ഇത് ഇടയാക്കും. പോരാത്തതിന് ഇത് ഇന്‍ഫെക്ഷനെ ചെറുക്കുകയും അവ മേല്‍പറഞ്ഞ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ഇവയ്‌ക്കെല്ലാം പുറമേ പകര്‍ച്ചവ്യാധികള്‍ക്കും ഇത്തരം കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകളുടെ ഉപയോഗം കാരണമാകുന്നതായി ഇന്ത്യയിലെ ഡോക്ടര്‍മാരും സ്ഥിരീകരിച്ചിട്ടുണ്ട്.

ഡെര്‍മറ്റോളജി രോഗികളായ 2,926 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമായത്. ഇതില്‍ 433 പേര്‍ അഥവാ 14.8 ശതമാനം ആളുകള്‍ ടോപിക്കല്‍ സ്റ്റിറോയ്ഡായ കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നവരാണ്. ഇതില്‍ 392 പേര്‍ അഥവാ 90.5 ശതമാനംഇതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇന്ത്യയിലെ പൊതുജനങ്ങളും പ്രത്യേകിച്ച് ഡോക്ടര്‍മാരും കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകളുടെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ച് ബോധവത്കരിക്കപ്പെടേണ്ടതുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലെ നിയമപ്രകാരം കടുത്ത സ്റ്റിറോയ്ഡുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്റെ സഹായത്തോടെയല്ലാതെ വില്‍ക്കാന്‍ പാടില്ല. മറ്റൊരു പ്രധാന പ്രശ്‌നം ഡെര്‍മറ്റോളജിസ്റ്റുകളുടെ അഭാവമാണ്. ആകെയുള്ള 8,500 ഡെര്‍മറ്റോളജിസ്റ്റുകളില്‍ മിക്കവരും നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഗ്രാമങ്ങളിലാണെന്നിരിക്കെ അവിടെ ഇവരുടെ സേവനം ലഭ്യമാകുന്നുമില്ല. അതുകൊണ്ടു തന്നെ മിക്കവരും ആയര്‍വേദം, ഹോമിയോപതി തുടങ്ങിയ പ്രാഥമിക ചികിത്സകളെയാണ് തൊലിയുടെ പ്രശ്‌നങ്ങള്‍ക്കും ആളുകള്‍ കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News