ഐഎസിനെ തുടച്ചുനീക്കാന്‍ റഷ്യയുടെ അത്യാധുനിക യുദ്ധസന്നാഹം; നിയന്ത്രിക്കുന്നത് ട്രിപ്പിള്‍ ഡക്കര്‍ വാര്‍ റൂമില്‍നിന്ന്; വീഡിയോയും ചിത്രങ്ങളും കാണാം

മോസ്‌കോ: സിറിയയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ തുടച്ചുനീക്കും എന്ന ദൃഡപ്രതിജ്ഞയിലാണ് റഷ്യ. സിറിയയിലെ ഓരോ നീക്കവും നിയന്ത്രിക്കുന്നത് മോസ്‌കോയില്‍നിന്നാണ്. ക്രെംലിന്‍ കൊട്ടാരത്തില്‍ നിന്നെന്ന് നമുക്ക് സാങ്കേതികമായി പറയാം. അതിനപ്പുറം അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ നിറഞ്ഞ റഷ്യയുടെ വാര്‍ റൂമില്‍ നിന്നാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

മോസ്‌കോയ്ക്ക് ഒരുമൈല്‍ മാത്രം അകലെ സജ്ജീകരിച്ച നാഷണല്‍ ഡിഫന്‍സ് കണ്‍ട്രോള്‍ സെന്ററാണ് താരം. ഇവിടെ മൂന്ന് നിലകളിലായാണ് ട്രിപ്പിള്‍ ഡക്കര്‍ വാര്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ വാര്‍ റൂം സന്ദര്‍ശിച്ചതിന് ശേഷമാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലെ നാഷണല്‍ മിലിട്ടറി കമാന്‍ഡിനേക്കാള്‍ മികച്ച സംവിധാനങ്ങളാണ് രഷ്യന്‍ വാര്‍ റൂമില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാര്‍ റൂമിലെ ഭീമന്‍ വീഡിയോ വാളില്‍ യുദ്ധക്കപ്പലുകളുടെയും മിസൈലുകള്‍ തൊടുക്കുന്നതിന്റെയും തത്സമയ ദൃശ്യങ്ങള്‍ കാണാം. വീഡിയോ വാളിന്റെ ഒരു വശത്ത് വാര്‍ റൂമില്‍ കാര്യങ്ങല്‍ വിലയിരുത്തുന്ന റഷ്യന്‍ പ്രസിഡന്റിനെ കാണാം. ഒപ്പം വിവിധ വിന്‍ഡോകളില്‍ യുദ്ധം നിയന്ത്രിക്കുന്ന സേനയിലെ ഉന്നത ഉദ്യോഗസ്ഥരും. മള്‍ട്ടി സ്‌ക്രീന്‍ വിന്‍ഡോ വഴിയാണ് വീഡിയോ കോണ്‍ഫറന്‍സിംഗ്.

യുദ്ധക്കപ്പലുകള്‍, മിസൈല്‍ ആക്രമണങ്ങള്‍, സൈനിക നീക്കങ്ങള്‍ എന്നിവ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് ട്രിപ്പിള്‍ ഡക്കര്‍ വാര്‍ റൂമിലാണ്. പുതിയ തത്സമയ യുദ്ധതന്ത്രങ്ങള്‍ക്കു രൂപം നല്‍കുന്നതും വാര്‍ റൂമില്‍ തന്നെ. സിനായില്‍ 228 പേര്‍ മരിച്ച വിമാന ദുരന്തത്തിന് ശേഷമാണ് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ക്കെതിരെ റഷ്യ ആക്രമണം ശക്തമാക്കിയത്.

റപ്റ്റ്‌ലി ടിവി പുറത്തുവിട്ട റഷ്യയുടെ ട്രിപ്പിള്‍ ഡക്കര്‍ വാര്‍ റൂമിന്റെ ദൃശ്യങ്ങള്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News