ബ്ലാസ്റ്റേഴ്‌സ് സെമികാണാതെ കേരളം പുറത്ത്; മുംബൈയുമായി സമനില വഴങ്ങി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സെമിഫൈനല്‍ കാണാതെ പുറത്തായി. നിര്‍ണായക മത്സരത്തില്‍ മുംബൈ എഫ്‌സിയോട് സമനില വഴങ്ങിയാണ് കേരളം പുറത്തായത് ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. 25-ാം മിനുട്ടില്‍ അഗ്വിലേറയുടെ ഗോളിലൂടെ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. 89-ാം മിനുട്ടില്‍ ്അന്റോണിയോ ജെറമെയ്‌നിലൂടെ കേരളം സമനില നേടി. ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷം കേരളം ഗോള്‍ നേടിയെങ്കിലും ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചു. 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റ് മാത്രം നേടിയാണ് കേരളം പുറത്തായത്. ആദ്യ സീസണില്‍ കേരളം ഫൈനലില്‍ കൊല്‍ക്കത്തയോട് തോല്‍ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here