ആന്‍ഡ്രോയ്ഡിലുണ്ട് നിങ്ങള്‍ക്ക് പരിചയമില്ലാത്ത ചില ഫീച്ചറുകള്‍; അറിയണ്ടേ അവയെല്ലാം?

ആന്‍ഡ്രോയ്ഡ് ഇന്ന് ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന ഏറ്റവും വിപുലമായ ശൃംഖലയുള്ള മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. ഉപയോഗിക്കാന്‍ എളുപ്പവും കസ്റ്റമൈസിബിളും ആയ ഒഎസും ആന്‍ഡ്രോയ്ഡ് ആണ്. ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി കഴിഞ്ഞെന്ന് ചിന്തിക്കുന്നുണ്ടോ.? ചിലപ്പോള്‍ അങ്ങനെയായിരിക്കില്ല. ചില ഫീച്ചേഴ്‌സ് ഉണ്ട്. അവയെല്ലാം അറിഞ്ഞിട്ട് ഒന്നു കൂടി ആലോചിക്കൂ. ആന്‍ഡ്രോയ്ഡില്‍ നിങ്ങള്‍ക്ക് അറിയാത്ത ചില സവിശേഷതകള്‍.

ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാ ആപ്ലിക്കേഷനുകളും ഒറ്റനോട്ടത്തില്‍ കാണാം. പ്ലേസ്റ്റോറില്‍ നിന്ന് ജിമെയില്‍ ഐഡി ഉപയോഗിച്ചാണല്ലോ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഇന്‍സ്റ്റാള്‍ ചെയ്യുന്നതും. അതുകൊണ്ട് തന്നെ ഇത് അറിയാന്‍ എളുപ്പമാണ്. പ്ലേസ്റ്റോറിലെ സേര്‍ച്ച് ബാറില്‍ ടാപ് ചെയ്താല്‍ ആപ്‌സ് ആന്‍ഡ് ഗെയിംസില്‍ മൈ ആപ്‌സ് സെലക്ട് ചെയ്ത് ടാപ് ചെയ്താല്‍ എല്ലാ ആപ്ലിക്കേഷനുകളും കാണാന്‍ സാധിക്കും. പ്ലേസ്റ്റോറില്‍ നിന്ന് മൈ പര്‍ചേസസ് ഡൗണ്‍ലോഡ് ചെയ്താല്‍ പെയ്ഡ് ആപ്ലിക്കേഷന്റെ വിശദാംശങ്ങളും ലഭ്യമാകും.

സുരക്ഷിതമായ സ്ഥലങ്ങളില്‍ ഓട്ടോമാറ്റിക് അണ്‍ലോക്ക് സെറ്റ് ചെയ്യാം

സ്വന്തം സ്വകാര്യത ആരും അറിയരുതെന്ന് നിര്‍ബന്ധമുള്ളതു കൊണ്ടുതന്നെ എല്ലാവരും പാസ്‌വേഡോ പിന്‍കോഡോ ഉപയോഗിച്ച് സ്‌ക്രീന്‍ ലോക്ക് ചെയ്യുകയാണ് പതിവ്. എന്നാല്‍, എല്ലായ്‌പ്പോഴും ഈ പാറ്റേണ്‍ ഉപയോഗിച്ച് ലോക്ക് തുറന്ന് ഫോണ്‍ പരിശോധിക്കുക എളുപ്പമല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ഫോണ്‍ ഓട്ടോമാറ്റിക് അണ്‍ലോക് ആക്കാം. നിങ്ങളുടേത് മാത്രമായ സ്വകാര്യ നിമിഷങ്ങള്‍ അതായത് വീട്. ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഈ രീതി സ്വീകരിക്കുന്നതാണ്. ഇതിനായി ആന്‍ഡ്രോയ്ഡിന്റെ 5.0 വേര്‍ഷനോ അതിന്റെ മുകളിലുള്ളതോ ഉപയോഗിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് ലോക്ക് സംവിധാനം ഉപയോഗിച്ചാല്‍ മതി

സെറ്റിംഗ്‌സില്‍ സെക്യൂരിറ്റി ഓപ്ഷനില്‍ ചെന്നാല്‍ സ്മാര്‍ട് ലോക്ക് ഫീച്ചര്‍ കാണാന്‍ പറ്റും. അതില്‍ ടാപ് ചെയ്ത് ട്രസ്റ്റഡ് പ്ലേസസ് സെലക്ട് ചെയ്താല്‍ അതില്‍ ഏതു സ്ഥലത്താണ് ഓട്ടോമാറ്റിക് അണ്‍ലോക്ക് വേണ്ടതെന്ന് സെറ്റ് ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയ്ഡിന്റെ വെയറബിള്‍ ഡിവൈസ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഒരു ശബ്ദമോ ഡിവൈസോ ഇതിനായി ഉപയോഗിക്കാന്‍ സാധിക്കും. ആന്‍ഡ്രോയ്ഡിന്റെ 4.4.4 കിറ്റ്കാറ്റ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്ലേസ്റ്റോറില്‍ നിന്ന് സ്മാര്‍ട് ലോക്ക് സ്‌ക്രീന്‍ ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.

ഡിലീറ്റ് ചെയ്ത നോട്ടിഫിക്കേഷന്‍ തിരിച്ചെടുക്കാം

പലപ്പോഴും സംഭവിക്കാറുള്ളതാണ് നോട്ടിഫിക്കേഷന്‍ പാനലില്‍ നിന്ന് നോട്ടിഫിക്കേഷന്‍ ഡിലീറ്റ് ചെയ്തു കഴിഞ്ഞതിനു ശേഷം അവയില്‍ ചിലതെങ്കിലും വേണ്ടതായിരുന്നല്ലോ എന്ന തോന്നല്‍. ഇനി അങ്ങനെ സംഭവിച്ചാല്‍ അവ ഡിലീറ്റ് ആയല്ലോ എന്ന സങ്കടം വേണ്ട. നോട്ടിഫിക്കേഷന്‍ തിരിച്ചെടുക്കാം. ഈ എളുപ്പവിദ്യ ഒന്നു പരീക്ഷിച്ചാല്‍ മതി. ഹോം സ്‌ക്രീനിലെ എംപ്റ്റി സ്‌പേസില്‍ ദീര്‍ഘനേരം ടച്ച് ചെയ്യുക. അപ്പോള്‍ തെളിഞ്ഞു വരുന്ന വിഡ്‌ജെറ്റ് സെലക്ട് ചെയ്യുക. സെറ്റിംഗ് ഷോര്‍ട്കട് എന്ന വിഡ്‌ജെറ്റ് സെലക്ട് ചെയ്യുക. ഇത് തുറന്നാല്‍ കാണുന്ന മെനുവില്‍ നിന്ന് നോട്ടിഫിക്കേഷന്‍ ലോഗ് ഷോര്‍ട്കടില്‍ നിന്ന് ഹിസ്റ്ററി പരിശോധിക്കാം.

സൈലന്റ് മോഡില്‍ ആണെങ്കിലും ഫോണ്‍ കണ്ടെത്താം

ഫോണ്‍ എവിടെയെങ്കിലും വച്ച് മറക്കുകയും ഫോണ്‍ സൈലന്റ് മോഡില്‍ ആകുകയും ചെയ്താലോ? കണ്ടെത്താന്‍ വല്യ പാടായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍ ഫങ്ഷന്‍ ഉപയോഗിക്കാം. ഒപ്പം മോഷണംപോയ സാഹചര്യത്തില്‍ ഫോണ്‍ കണ്ടെത്താനും ഡാറ്റ ഡിലീറ്റ് ചെയ്യാനും ഫോണ്‍ ലോക്ക് ചെയ്യാനും ഈ ഫംഗ്ഷന്‍ ഉപകരിക്കും. ഇതിനായി ചെയ്യേണ്ടത് ഗൂഗിള്‍ സെര്‍ച്ചില്‍ Find my phone’ through Android device manager എന്ന് ടൈപ്പ് ചെയ്യുക. ജിമെയില്‍ ഐഡിയില്‍ നിന്ന് സൈന്‍ ഇന്‍ ചെയ്യാനുള്ള ഓപ്ഷന്‍ തെളിഞ്ഞു വരും. ഇത് കൊടുക്കുമ്പോള്‍ ഫോണില്‍ നല്‍കിയിട്ടുള്ള മെയില്‍ ഐഡി തന്നെയായിരിക്കണം. ലോഗ് ഇന്‍ ചെയ്താല്‍ കാണുന്ന റിംഗ്, ഇറേസ്, ലോക്ക് എന്നീ മൂന്ന് ഓപ്ഷനുകളില്‍ ഏതു വേണമെന്നു വച്ചാല്‍ തീരുമാനിക്കാം.

ഏത് സ്‌ക്രീനിലും സൂം ചെയ്ത് കാണാം

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളില്‍ വലിയ ടെക്‌സ്റ്റുകള്‍ കാണാനുള്ള അവസരം ആന്‍ഡ്രോയ്ഡ് ഒരുക്കുന്നുണ്ട്. എന്നാല്‍, ഇത് സ്മാര്‍ട്‌ഫോണുകളിലെ യുഐ, സ്‌റ്റോക്ക് ആപ്ലിക്കേഷനുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അല്ലാത്ത ടെക്സ്റ്റുകളും മറ്റും സൂം ചെയ്ത് കാണാന്‍ സാധിക്കും. എങ്ങനെയെന്നല്ലേ. സെറ്റിംഗ്‌സിലെ മാഗ്നിഫിക്കേഷന്‍ ഗെസ്റ്റേഴ്‌സ് സെലക്ട് ചെയ്യുക. ഇതില്‍ താല്‍കാലികമായി സ്‌ക്രീനിലെ എല്ലാം മാഗ്നിഫൈ ചെയ്ത് കാണാന്‍ സാധിക്കും. മറ്റൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിയും വരുന്നില്ല.

കോളുകളും മെസേജുകളും നിയന്ത്രിക്കാം

ആന്‍ഡ്രോയ്ഡ് ലോലിപോപ് 5.0 വേര്‍ഷനോ അതിനു മുകളിലുള്ള വേര്‍ഷനോ ഉപയോഗിക്കുന്നവര്‍ക്കാണിത്. തെരഞ്ഞെടുക്കുന്ന കോണ്‍ടാക്ടുകളില്‍ നിന്നുള്ള കോളുകളും മെസേജുകളും നിയന്ത്രിക്കാം. ഇതിനായി ചെയ്യേണ്ടത് സെറ്റിംഗ്‌സിലെ സൗണ്ട് ആന്‍ഡ് നോട്ടിഫിക്കേഷനില്‍ ഇന്ററപ്ഷന്‍ സെലക്ട് ചെയ്യുക. അതില്‍ calls/text from എന്നു കാണാം. അതില്‍ സെലക്ട് ചെയ്താല്‍ കോണ്‍ടാക്ടുകള്‍ പേഴ്‌സണലൈസ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News