ആമിര്‍ ഖാന്റെ പ്രസ്താവനയെ ചൊല്ലി ഭാര്യയും ഭര്‍ത്താവും വഴക്കിട്ടു; ഭാര്യ ആത്മഹത്യ ചെയ്തു

ഭോപ്പാല്‍: അസഹിഷ്ണുത സംബന്ധിച്ച ആമിര്‍ ഖാന്റെ പ്രസ്താവനയെച്ചൊല്ലി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ജബല്‍പൂര്‍ സ്വദേശിയായ 24കാരിയാണ് ഭര്‍ത്താവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ജബല്‍പൂരിലെ കോട്‌വാലി സ്വദേശി സോനം പാണ്ഡെ എന്ന യുവതിയാണ് മരിച്ചത്. വഴക്കിനെ തുടര്‍ന്ന് വിഷം കഴിച്ച് മരിക്കുകയായിരുന്നു. ഇവര്‍ക്ക് 3 വയസ്സുള്ള ഒരു മകളുണ്ട്. രാത്രി 11.30 ഓടെയാണ് സംഭവം. ഗുരുതരാവസ്ഥയിലായ സോനത്തെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മരിച്ചു.

ആമിറിന്റെ അസഹിഷ്ണുതാ പരാമര്‍ശം സംബന്ധിച്ച് ഇരുവരും തമ്മില്‍ വാഗ്വാദം നടന്നതായി ഭര്‍ത്താവ് മായങ്ക് പാണ്ഡെ പൊലീസിനോട് സമ്മതിച്ചു. ഇത് പിന്നീട് ഇരുവരും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലേക്ക് നീങ്ങുകയായിരുന്നു. സോനം കടുത്ത ആമിര്‍ ആരാധികയായിരുന്നെന്നും ഭര്‍ത്താവ് ആമിറിനെ കുറ്റപ്പെടുത്തി സംസാരിച്ചപ്പോള്‍ മരുമകള്‍ക്ക് അത് സഹിക്കാനായില്ലെന്നും മായങ്കിന്റെ പിതാവ് ആര്‍പി പാണ്ഡെ പറയുന്നു.

എന്നാല്‍, മറ്റു വശങ്ങളും പരിശോധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവ് പറഞ്ഞ കാര്യത്തിലൂടെയാണ് ഇപ്പോള്‍ പൊലീസ് മുന്നോട്ട് പോകുന്നത്. വിഷത്തിന്റെ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം, സ്ത്രീധനത്തിന്റെ പേരില്‍ സോനം സ്ഥിരമായി പീഡിപ്പിക്കപ്പെടാറുണ്ടായിരുന്നെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കി. ഇക്കാര്യവും പൊലീസ് അന്വേഷണ വിധേയമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News