പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായേക്കും; മുരളീധരന്‍ പിന്‍മാറി; തെരഞ്ഞെടുപ്പ് ബുധനാഴ്ച

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പാലോട് രവി കേരള നിയമസഭയുടെ അടുത്ത ഡെപ്യൂട്ടി സ്പീക്കറായേക്കും. ഡെപ്യൂട്ടി സ്പീക്കറാകാനില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചതോടെയാണ് പാലോട് രവിക്ക് സാധ്യത ഏറിയത്. ഈ സഭാസമ്മേളന കാലയളവില്‍ തന്നെ ഡെപ്യൂട്ടി സ്പീക്കറുണ്ടാകുമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ ഒന്നിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

കുറഞ്ഞ കാലയളവിലേക്ക് സ്പീക്കര്‍ ആകാനില്ലെന്ന് നേരത്തെ തന്നെ കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്ന ആര്‍എസ്പിക്ക് കൊടുക്കാതെ കോണ്‍ഗ്രസിനു തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് യുഡിഎഫ് യോഗം തീരുമാനിച്ചത്. പകരം മുന്നോക്ക വികസന കോര്‍പ്പറേഷന്‍ സ്ഥാനം നല്‍കി ആര്‍എസ്പിയെ അനുനയിപ്പിക്കുകയായിരുന്നു.

ഇതോടെ നേരത്തെ തന്നെ ചര്‍ച്ചകളില്‍ ഇടംപിടിച്ച പാലോട് രവിയിലേക്ക് ചര്‍ച്ചകള്‍ എത്തുകയായിരുന്നു. നെടുമങ്ങാട് നിന്നുള്ള എംഎല്‍എയാണ് പാലോട് രവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here