മ്യൂസിയത്തില്‍നിന്നു മസ്തിഷ്‌കം മോഷ്ടിച്ച് ഇ ബേയിലൂടെ വിറ്റു; ഇരുപത്തിമൂന്നുകാരന് ഒരു വര്‍ഷം തടവും രണ്ടു വര്‍ഷം നല്ല നടപ്പും ശിക്ഷ

മാരിയന്‍ കൗണ്ടി: മെഡിക്കല്‍ മ്യൂസിയത്തില്‍നിന്നു മസ്തിഷ്‌കം മോഷ്ടിച്ച് ഇ ബേയിലൂടെ വിറ്റഴിച്ച യുവാവിന് തടവും നല്ല നടപ്പും ശിക്ഷ. മാരിയന്‍ കൗണ്ടിയിലെ കോടതിയാണ് ഇന്ത്യാന സ്വദേശി ഡേവിഡ് ചാള്‍സിനു ശിക്ഷ വിധിച്ചത്.

ഇന്ത്യാന മെഡിക്കല്‍ ഹിസ്റ്ററി മ്യൂസിയത്തിലാണ് ചാള്‍സ് അതിക്രമിച്ചുകയറി മസ്തിഷ്‌കം മോഷ്ടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന മനുഷ്യന്റെ കലകളും ചാള്‍സ് കവര്‍ന്നു. ഓണ്‍ലൈന്‍ വ്യാപാരസൈറ്റായ ഇ ബേയിലൂടെ ഇത് അറുനൂറു ഡോളറിന് വിറ്റഴിക്കുകയായിരുന്നു. 2013-ലാണ് സംഭവം.

സാന്‍ഡിയാഗോ സ്വദേശിയായ ഒരാളില്‍നിന്ന് ഇവ പിടിച്ചെടുത്തതോടെയാണ് കേസ് തെളിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മ്യൂസിയത്തില്‍നിന്നു ചാള്‍സ് കവര്‍ന്ന പല സാധനങ്ങളും കണ്ടെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News