ആര്‍ത്തവ സമയം എന്നത് മിക്ക സ്ത്രീകളെ സംബന്ധിച്ചിടത്തോളവും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കാവുന്ന സമയമാണ്. ശാരീരികവും മാനസികവുമായി ഏറെ അസുഖകരമായ ഒരു അവസ്ഥയാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയം എന്നത്. അതുകൊണ്ടു തന്നെ എല്ലാത്തിനോടും ഈ സമയത്ത് വിരക്തി തോന്നുകയും സ്വാഭാവികം. ഈ അസുഖകരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. എങ്ങനെയെന്നല്ലേ. ആര്‍ത്തവകാലത്തെ ഭക്ഷണക്രമത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതിയാകും. ഇത് മാനസികവും ശാരീരികവുമായ സുഖം നല്‍കുകയും ചെയ്യും. ആര്‍ത്തവ സമയത്ത് കഴിക്കാന്‍ പറ്റുന്ന 7 ഭക്ഷണ ഇനങ്ങള്‍ താഴെ പറയുന്നു.
ഓറഞ്ച്
ധാരാളം വൈറ്റമിന്‍ ഡിയും കാല്‍സ്യവും അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഓറഞ്ച്. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുകയും ശരീരത്തിനും മനസ്സിനും ഒരുപോലെ സുഖം നല്‍കുകയും ചെയ്യുന്നു. കൂടാതെ ഇതിലെ വൈറ്റമിന്‍ ഡി മൂഡ് നന്നാക്കാന്‍ സഹായിക്കുന്നു.
തണ്ണിമത്തന്‍
പ്രകൃതിദത്തമായ ചേരുവകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് തണ്ണിമത്തന്‍. പ്രകൃതിദത്തമായ പഞ്ചസാരയും നാരുകളും തണ്ണിമത്തനില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ആര്‍ത്തവ കാലത്തുണ്ടാകുന്ന നീര്‍ക്കെട്ട്, ക്ഷീണം എന്നിവ അകറ്റാന്‍ തണ്ണിമത്തനുകള്‍ ഏറെ ഉപകരിക്കും.
റൊട്ടി
ശരീരത്തിനും മാനസികോല്ലാസത്തിനും അത്യന്താപേക്ഷിതമായ മഗ്നീഷ്യം ധാന്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പേശീമുറുക്കം ഉള്‍പ്പടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മഗ്നീഷ്യത്തിന് സാധിക്കും. റൊട്ടിയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി, ഇ എന്നിവ ക്ഷീണം, വിഷാദം, എന്നിവ ഒഴിവാക്കാന്‍ സഹായിക്കുന്നു. സാന്‍ഡ്‌വിച്ചുകള്‍ ഇക്കാലയളവില്‍ ഉപേക്ഷിക്കുക. മറിച്ച് പൂര്‍ണമായും ധാന്യത്തില്‍ തയ്യാറാക്കിയ റൊട്ടി, ബണ്‍ എന്നിവയാണ് ഉചിതം.
കാപ്പി
പൊതുവെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നിരുന്നാലും ആര്‍ത്തവ കാലത്ത് പ്രത്യേകമായി കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ആര്‍ത്തവ സമയത്ത് കാപ്പി കുടിക്കുന്നത് ഇത് ക്ഷീണം അകറ്റാനും ഉന്‍മേഷം തിരികെ ലഭിക്കാനും സഹായിക്കുന്നു.
ചായ
കാപ്പി ഇഷ്ടമില്ലാത്തവരാണ് എങ്കില്‍ ചായ ഉചിതമാണ്. പേശീമുറുക്കവും മാനസിക സമ്മര്‍ദ്ദവും ലഘൂകരിക്കാന്‍ ചായയാണ് നല്ലത്. ജിഞ്ചര്‍ ടീ ആണെങ്കില്‍ അത്യുത്തമം.
ഏത്തപ്പഴം
വൈറ്റമിന്‍ ബി6, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ഏത്തപ്പഴം. ആര്‍ത്തവ കാലത്ത് നിര്‍ജലീകരണം, നിര്‍ക്കെട്ട് എന്നിവ ഉണ്ടാകുക സ്വാഭാവികമാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിധി വരെ പരിഹാരം കാണാന്‍ വൈറ്റമിന്‍ ബി6, മഗ്നീഷ്യം എന്നിവയ്ക്ക് സാധിക്കും. അതുകൊണ്ടു തന്നെഇവയെല്ലാം അടങ്ങിയ ഏത്തപ്പഴം ഈ സമയത്ത് വളരെ ഉത്തമമാണ്.
ചോക്ലേറ്റ്
ചോക്ലേറ്റുകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. മൂഡ് നന്നാക്കാന്‍ സഹായിക്കുന്നതാണ് ചോക്ലേറ്റുകള്‍. മാനസികോല്ലാസം ആര്‍ത്തവ കാലങ്ങളില്‍ ഇല്ലാതാവുക പെണ്‍കുട്ടികള്‍ക്ക് സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ മൂഡ് മാറ്റാന്‍ ചോക്ലേറ്റ് സഹായിക്കും.
Get real time update about this post categories directly on your device, subscribe now.
Discussion about this post