‘ഗോമാതാവി’നെ സ്‌നേഹിക്കുന്നത് ചവിട്ടിയും തൊഴിച്ചും; വിഎച്ച്പി പ്രവര്‍ത്തകര്‍ പശുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലഖ്നൗ: അശോക് സിംഗാളിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ട് പോകുന്നതിനിടെ വഴിയില്‍ തടസമായി കിടന്ന പശുക്കളെ വിഎച്ച്പി പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. യാത്രക്കിടയില്‍ പ്രവര്‍ത്തകര്‍ പശുവിനെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചടങ്ങിന് അനുബന്ധമായി നടത്തുന്ന റാലിക്കിടെയാണ് പ്രവര്‍ത്തകര്‍ പശുവിനെ ചവിട്ടുന്നത്.

അതേസമയം, സംഭവത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിഎച്ച്പി വക്താവ് ശരദ് ശര്‍മ വ്യക്തമാക്കി. പശുവിനോട് അപമര്യാദയായി വിഎച്ച്പി ഒരിക്കലും പെരുമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

cow_vhp 2

cow_vhp 4

cow_vhp 5

cow_vhp 3

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News