തീവ്രവാദക്കുറ്റത്തിന് ജയിലിലുള്ള 55 പേര്‍ക്കു വധശിക്ഷ നടപ്പാക്കാന്‍ സൗദി അറേബ്യ; ശിക്ഷ കാത്തുകഴിയുന്നവരേറെയും അല്‍ക്വയ്ദക്കാര്‍

റിയാദ്: വിവിധ തീവ്രവാദക്കുറ്റങ്ങളില്‍ ജയിലില്‍ കഴിയുന്ന അമ്പത്തഞ്ചുപേര്‍ക്കു വധശിക്ഷ നടപ്പാക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. ഉടന്‍തന്നെ ശിക്ഷ നടപ്പാക്കുമെന്നാണ് സൂചന. രാജ്യത്തു വിവിധ ഇടങ്ങളില്‍ തീവ്രവാദി ആക്രമണം നടത്തിയവരാണ് ശിക്ഷ കാത്തുകഴിയുന്നത്. ഇവരിലേറെയും അല്‍ക്വയ്ദ സംഘടനയില്‍പെടുന്നവരാണ്. ബാക്കിയുള്ളവര്‍ അവാമിയ വിഭാഗത്തിലുള്ളവരാണ്.

ചെറിയ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഭൂതല-ഭൂതല മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് അല്‍ക്വയ്ദക്കാര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ഒരാള്‍ സൗദിയില്‍ ഉപയോഗിക്കാനായി യെമനില്‍ അണുവായുധം വാങ്ങിയ കുറ്റത്തിനാണ് ജയിലില്‍ കഴിയുന്നത്.

ഈ വര്‍ഷം ഇതുവരെ 150 പേര്‍ക്ക് സൗദി അറേബ്യ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ഇരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷാ നിരക്കാണിത്. ഈ വര്‍ഷംതന്നെ നിരവധി ഐഎസ് അനുകൂലികളുടെ ആക്രമണങ്ങളും സൗദിയില്‍ ഉണ്ടായിട്ടുണ്ട്. മോസ്‌കുകളിലും മറ്റും ഉണ്ടായ സ്‌ഫോടനങ്ങളില്‍ നൂറുകണക്കിനു പേരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel