എണ്ണ തെറിച്ച് പൊള്ളലേറ്റു; ബിപാഷ ബസു ഹെയര്‍സ്‌റ്റൈലിസ്റ്റിനെ പിരിച്ചുവിട്ടു

ഹെയര്‍സ്‌റ്റൈലിസ്റ്റിന്റെ കൈയില്‍ നിന്ന് എണ്ണ തെറിച്ചു വീണ് ബോളിവുഡ് താരം ബിപാഷ ബസുവിന് പൊള്ളലേറ്റു. മുടിയൊതുക്കാനുള്ള എണ്ണയാണ് അബദ്ധത്തില്‍ താരത്തിന്റെ ശരീരത്തിലേക്ക് തെറിച്ചുവീണത്. തന്റെ മുഖത്തും കൈയിലും പൊള്ളലേറ്റെന്ന ബിപാഷ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. പൊള്ളല്‍പാടുകളോടെ ഷൂട്ടിംഗിന് തുടക്കമായെന്നാണ് ബിപാഷ പറഞ്ഞത്.

ചിത്രസഹിതമാണ് ബിപാഷ ഇക്കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുകയും പകരം താന്‍ സുഖമായി ഇരിക്കുന്നയെന്ന കുറിപ്പോടെ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം, ബിപാഷ തന്റെ ഹെയര്‍സ്‌റ്റൈലിസ്റ്റിനെ മാറ്റിയെന്നാണ് ബോളിവുഡ് ഗോസിപ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News