നോക്കിയ മടങ്ങിവരുന്നു ഇന്ത്യന്‍ വിപണിയിലേക്ക്; സെല്‍ഫി ക്യാം നോക്കിയ 230 മോഡലുകള്‍ ഡിസംബറില്‍

മൊബൈല്‍ഫോണ്‍ വിപണിയിലെ രാജാവായിരുന്ന നോക്കിയ, വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്. നോക്കിയ 230, നോക്കിയ 230 ഡ്യുവല്‍ സിം മോഡലുകളാണ് വീണ്ടും എത്തുന്നത്. ഫോണ്‍ അടുത്തമാസം വിപണിയിലെത്തുമെന്നാണ് ടെക് ലോകത്ത് നിന്ന് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. നോക്കിയ എന്ന ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് മൈക്രോസോഫ്റ്റ് തന്നെയാണ് ഫോണ്‍ പുറത്തിറക്കുന്നത്.

അലൂമിനിയത്തില്‍ നിര്‍മ്മിച്ച പിന്‍ ബോഡിയാണ് 230 മോഡലുകളുടെ പ്രധാനപ്രത്യേകത. 2 എംപിയാണ് മുന്‍ ക്യാമറയും പിന്‍ക്യമാറയും. 2.8 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, 320ഃ240 പിക്‌സല്‍ റെസല്യൂഷന്‍, ഇരട്ടസിം, ജിപിആര്‍എസ്/ എഡ്ജ്, ബ്ലുടൂത്ത്, മൈക്രോ യുഎസ്ബി, 3.5 എംഎം ഓഡിയോ ജാക്കറ്റ്, എഫ്എം, ഫഌഷ് ടോര്‍ച്ച് ലൈറ്റ് തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. നോക്കിയ സീരീസ് 30+ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സെല്‍ഫി ക്യാമറ എന്ന പ്രത്യേകതയോടെയാണ് മൈക്രോസോഫ്റ്റ് ഫോണ്‍ ഇറക്കുന്നത്. 1200 എംഎഎച്ച് ബാറ്ററി ഫോണിന് കരുത്ത് പകരും. ഗ്ലോസി ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ മോഡലുകള്‍ ലഭ്യമാകും.

ഫോണിന്റെ വില ഔദ്യോഗികമായി മൈക്രോസോഫ്റ്റ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഏകദേശം 3,700 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2016ഓടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും 230 മോഡലുകള്‍ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News