മാരക പ്രഹരശേഷിയുള്ള ഒന്നരലക്ഷം വെടിയുണ്ടകള്‍ കാണാനില്ല; അതീവ സുരക്ഷാ വീഴ്ച പാലക്കാട്ടും കോട്ടയത്തും; അന്വേഷണം നടത്തുമെന്ന് ഡിജിപി

കൊല്ലം: സംസ്ഥാനത്ത് മാരകപ്രഹരശേഷിയുള്ള ഒന്നര ലക്ഷം വെടിയുണ്ടകള്‍ കാണാതായി. കോട്ടയം, പാലക്കാട് റൈഫിള്‍ അസോസിയേഷനുകളില്‍നിന്നാണ് ഇവ അപ്രത്യക്ഷമായത്. പാലക്കാട് നിന്ന് 59000 വെടിയുണ്ടകളും കോട്ടയത്തുനിന്ന് 1,00,900 വെടിയുണ്ടകളുമാണ് കാണാതായത്. പീപ്പിള്‍ ടിവി രേഖകള്‍ സഹിതമാണ് വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് കോട്ടയം പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കോട്ടയം റൈഫിള്‍ അസോസിയേഷന്‍ ഓഫീസ് റെയ്ഡ് ചെയ്തു രേഖകള്‍ പിടിച്ചെടുത്തു. സംഭവം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ അറിയിച്ചു.

ദ്രോണാചാര്യ പുരസ്‌കാര ജേതാവ് പ്രൊഫ. സണ്ണിതോമസിന് വെടിയുണ്ട കാണാതായ സംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ച് കൊല്ലം റൈഫിള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സജു എസ് ദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് ഫയലില്‍ സ്വീകരിച്ച കോടതി ജസ്റ്റിസ് ബി കെമാല്‍പാഷ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

സംസ്ഥാന പൊലീസ് മേധാവി, സിബിഐ, എന്‍ഐഎ എന്നിവര്‍ക്കു സജു എസ് ദാസ് ഈ വര്‍ഷം സെപ്റ്റംബറില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. വിധ്വംസക പ്രവര്‍ത്തകര്‍ക്കോ, മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കോ ഇതു ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ സജു എസ് ദാസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

.22, .32, 12 ബോര്‍ എന്നീ ഇനങ്ങളിലെ വെടിയുണ്ടകളാണ് കാണാതായത്. 12 ബോര്‍ ഇനത്തില്‍പെട്ട വെടിയുണ്ട പരിശീലിക്കാന്‍ ആവശ്യമായ ഷൂട്ടിംഗ് റേഞ്ച് സംസ്ഥാനത്തില്ല. ഇക്കഴിഞ്ഞ ദേശീയ ഗെയിംസിന്റെ ഭാഗമായി ഇത്തരത്തിലെ റേഞ്ച് തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ സ്ഥാപിച്ചത്. അതിനു മുമ്പാണ് ഈ ഇനത്തില്‍പെട്ട 2500 വെടിയുണ്ടകള്‍ കാണാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News