വാട്‌സ്ആപ്പില്‍ അനുചിത പോസ്റ്റ്; സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്: വാട്‌സാപ്പ് ഗ്രൂപ്പില്‍ അനുചിത ചിത്രം പോസ്റ്റ് ചെയ്തുവെന്ന പരാതിയിന്‍മേല്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ.പി ഷാജിയാണ് ആത്മഹത്യ ചെയ്തത്.

വിദ്യാര്‍ത്ഥികളോടുള്ള കടമകള്‍ എന്ന പേരില്‍ പാറോപ്പടിയിലെ രക്ഷിതാക്കള്‍ തുടങ്ങിയ ഗ്രൂപ്പിലാണ് ഷാജി ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് അഡ്മിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്ത്രീകള്‍ ഉള്‍പ്പെടെ 90 പേരായിരുന്നു ഗ്രൂപ്പിലെ അംഗങ്ങള്‍. സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ പി.ടി ബാലന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഷാജിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

ഒരു വിദ്യാര്‍ത്ഥിയുടെ വാട്‌സ് ആപ്പിലേക്ക് വന്ന അശ്ലീല ചിത്രം ഒരു രക്ഷിതാവ് തനിക്ക് അയച്ചു തന്നതാണെന്നും കൈ തെറ്റി അറിയാതെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്‌തെന്നുമായിരുന്നു ഷാജിയുടെ വിശദീകരണം. എന്നാല്‍ അഡ്മിന്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതിനാലാണ് നടപടി സ്വീകരിച്ചത്. ഔദ്യോഗികഫോണ്‍ ആയതിനാലാണ് പൊലീസുകാര്‍ക്കിടയില്‍ ചിത്രം പെട്ടെന്ന് പ്രചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News