തിരുവനന്തപുരം: അതുല്യ നടന്‍ ജഗതി ശ്രീകുമാര്‍ മരണപ്പെട്ടെന്ന തരത്തില്‍ വാട്‌സ്ആപ്പില്‍ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ കുടുങ്ങും. കള്ളവാര്‍ത്ത പ്രചരിച്ചതു സംബന്ധിച്ച് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. ജഗതിയുടെ മകന്‍ രാജ്കുമാറിന്റെയും മനോരമ ന്യൂസ് ചാനലിന്റെയും പരാതിയിലാണ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. വ്യാജവാര്‍ത്ത സൃഷ്ടിച്ചവര്‍ കുടുംബത്തെ വേദനിപ്പിച്ചെന്ന് മകന്‍ പറഞ്ഞു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ മനോരമയെ ദുരുപയോഗം ചെയ്തതിനാണ് മനോരമന്യൂസ് പരാതി നല്‍കിയിട്ടുള്ളത്. സ്‌ക്രീന്‍ഷോട്ട് എടുത്ത് അത് ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് മനോരമയുടെ ലോഗോ ഉപയോഗിച്ച് വ്യാജവാര്‍ത്ത സൃഷ്ടിച്ചെന്നാണ് പരാതി.
ഇന്നലെയാണ് ജഗതി ശ്രീകുമാര്‍ മരിച്ചെന്ന തരത്തില്‍ വാട്‌സ്ആപ്പ് വഴി വ്യാജവാര്‍ത്ത പ്രചരിച്ചത്. മനോരമ ന്യൂസ് ചാനലിന്റെ ബ്രേക്കിംഗ് ന്യൂസിന്റെ ചിത്രം പകര്‍ത്തി എഡിറ്റ് ചെയ്താണ് വാര്‍ത്ത ചമച്ചിരുന്നത്. ഹൃദയാഘാതം മൂലം മരണപ്പെട്ടെന്നായിരുന്നു വാര്‍ത്ത.
Get real time update about this post categories directly on your device, subscribe now.
Discussion about this post