പീഡകനില്‍ നിന്ന് രക്ഷ തേടി യുവതിയുടെ ട്വീറ്റ് റെയില്‍ മന്ത്രിക്ക്; ദ്രുതഗതിയില്‍ നടപടി എടുത്ത് റെയില്‍വെ; ഒറ്റയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്ത യുവതിക്ക് സംരക്ഷണം

മുംബൈ: നഗരപരിധിയില്‍ നിന്ന് ദൂരെയുള്ള ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പീഡകനില്‍ നിന്നും റെയില്‍വെയുടെ സംരക്ഷണം. റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്ത് മിനുട്ടുകള്‍ക്കകമാണ് റെയില്‍വേ ഉദ്യോഗസ്ഥരെത്തി യുവതിക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ഉള്‍പ്രദേശത്തു കൂടിയുള്ള ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. അതേ കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന ഒരാളുടെ പെരുമാറ്റത്തില്‍ എന്തോ പന്തികേടു തോന്നിയ യുവതി റെയില്‍ മന്ത്രിക്ക് ട്വീറ്റ് ചെയ്യുകയായിരുന്നു.

യുവതിയുടെ ട്വീറ്റ് ഇങ്ങനെ. @railminindia ദയവായി സഹായിക്കുക. ഞാന്‍ ഇപ്പോള്‍ 18030 നമ്പര്‍ ട്രെയിനിലുണ്ട്. ഒരു പുരുഷന്‍ എന്നെ വല്ലാതെ ദ്രോഹിക്കുന്നു. ഇപ്പോള്‍ ഷിഗാവനിലെത്തി. ഞാന്‍ ആകെ ഭയചകിതയാണ്. ട്വീറ്റ് കണ്ട സെന്‍ട്രല്‍ റെയില്‍വേ ചീഫ് പിആര്‍ഒ നരേന്ദ്ര പാടീല്‍ വേദ് പ്രകാശ് എന്ന ഉയര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന് വേണ്ട നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കി. ട്രെയിന്‍ അപ്പോള്‍ ഷിഗാവനിലായിരുന്നു. ഭുസാവല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ ആര്‍പിഎഫ് ജവാന്‍മാര്‍ ട്രെയിനിലെത്തുകയും യുവതിക്ക് സംരക്ഷണം നല്‍കുകയും ചെയ്തു. സഹായത്തിന് നന്ദി പറഞ്ഞ് യുവതി മന്ത്രിക്ക് അടുത്ത ട്വീറ്റും അയച്ചു.

കണ്‍ഫേം ടിക്കറ്റ് ഇല്ലാത്തയാളാണ് ട്രെയിനിലുണ്ടായിരുന്നത്. അയാളുടെ പെരുമാറ്റവും ബോഡി ലാംഗ്വേജും സംശയം തോന്നിയതു കൊണ്ടാണ് യുവതി ട്വീറ്റ് ചെയ്തതെന്ന് നരേന്ദ്ര പാട്ടീല്‍ പറഞ്ഞു. ഒറ്റയ്ക്ക് ആയതിനാല്‍ യുവതി വളരെയധികം പേടിക്കുകയും ചെയ്തു. വാലിഡ് ടിക്കറ്റ് ഉണ്ടായിരുന്നതിനാല്‍ ഇയാളെ പിന്നീട് മറ്റൊരു കംപാര്‍ട്‌മെന്റിലേക്ക് മാറ്റി. എന്തെങ്കിലും പ്രശ്‌നം ട്രെയിനില്‍ അനുഭവപ്പെട്ടാല്‍ 182 എന്ന സെക്യൂരിറ്റി ഹെല്‍പ് ലൈന്‍ നനമ്പറില്‍ ബന്ധപ്പെടാനും മന്ത്രി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News