സിപിഐഎഎമ്മിന്റെ കേരളയാത്ര പിണറായി വിജയന്‍ നയിക്കും; ജാഥ ജനുവരി 15ന് കാസര്‍ഗോഡു നിന്ന്; തീരുമാനം സംസ്ഥാന സമിതിയുടേത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയോഗമാണ് പിണറായി വിജയനെ നായകനായി തീരുമാനിച്ചത്. ജനുവരി 15ന് കാസര്‍ഗോഡു നിന്ന് ജാഥ ആരംഭിക്കും. ഫെബ്രുവരി 15ന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക. സംസ്ഥാന സെക്രട്ടറിമാരാണ് സാധാരണ ജാഥ നയിക്കാറുള്ളതെങ്കിലും ഇതിനു മുമ്പ് സിപിഐഎമ്മിന്റെ മൂന്നു ജാഥ നയിച്ച പരിചയമുള്ള പിണറായിയെ നായകനാക്കാന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നു.

ജാഥയില്‍ മറ്റു അംഗങ്ങള്‍ ആരൊക്കെയായിരിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇത് അടുത്ത സംസ്ഥാന സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും ജാഥ സഞ്ചരിക്കും. 140 മണ്ഡലങ്ങളിലും ജാഥയ്ക്ക് സ്വീകരണം നല്‍കും. ജാഥയുടെ പേരും നടത്തേണ്ട ദിവസങ്ങളും അടുത്ത ദിവസം ചേരുന്ന സംസ്ഥാന സമിതിയില്‍ തന്നെയായിരിക്കും തീരുമാനമെടുക്കുക. ഏതൊക്കെ തിയതികളില്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ പര്യടനം നടത്തണം എന്നതെല്ലാം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ജാഥാ ക്യാപ്റ്റനെ മാത്രമാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News