എംപിയായ ഭാര്യയെ ഭര്‍ത്താവിന് സംശയം; റഷ്യയിലെ അതിസുന്ദരിയായ എംപിയെ ഭര്‍ത്താവ് ലൈംഗികബന്ധത്തിനിടെ ഗ്രനേഡ് പൊട്ടിച്ച് കൊന്നു

മോസ്‌കോ: റഷ്യയിലെ അതിസുന്ദരിയായ പാര്‍ലമെന്റ് അംഗവും ഭര്‍ത്താവും കാറില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഗ്രനേഡ് സ്‌ഫോടനത്തില്‍ മരിച്ചു. ഭാര്യയെ സംശയിച്ചിരുന്ന ഭര്‍ത്താവ് തന്നെ, ലൈംഗിക ബന്ധത്തിനിടെ കയ്യില്‍ കരുതിയിരുന്ന ഗ്രനേഡ് പൊട്ടിക്കുകയായിരുന്നു. വഌദിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ അംഗമായ ഒക്‌സാന ബോബ്രോവ്‌സ്‌കായ എന്ന എംപിയാണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു. ഭര്‍ത്താവ് നികിത ബോബ്രോവ്‌സ്‌കിയും സ്‌ഫോടനത്തില്‍ മരിച്ചു. അര്‍ധരാത്രിയില്‍ ഇരുവരും സ്വന്തം കാറില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ ആയിരുന്നു സംഭവം. മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ അരയ്ക്കു താഴേക്ക് നഗ്നരായിരുന്നു ഇരുവരും.

Oksana and Nikita had a four-year-old daughter

തന്നെക്കാള്‍ സമ്പന്നനായ ഒരുത്തനുമായി ഒക്‌സാന പ്രണയത്തിലാണെന്ന് നികിത നേരത്തെ ആരോപിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. അതുകൊണ്ടു തന്നെ ഒക്‌സാനയുടെ സ്‌നേഹത്തില്‍ സംശയം തോന്നിയിരുന്ന നികിത കൊല്ലാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇതിനായി അന്ന് നേരത്തെ തന്നെ ഗ്രനേഡ് പോലൊരു സാധനം നികിത കയ്യില്‍ കരുതിയിരുന്നു. ഇത് പൊട്ടിച്ചാണ് നികിത ഒക്‌സാനയെ കൊന്നത്. ഇരുവരുടെയും ടൊയോട്ട ആര്‍എവി 4 എന്ന കാറിന്റെ മുന്‍വശത്തെ ഗ്ലാസ് ഒഴികെ ബാക്കി എല്ലാ ചില്ലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. നികിതയ്ക്കും ഒക്‌സാനയ്ക്കും നാലു വയസ്സുകാരിയായ ഒരു മകളുണ്ട്.

Oksana Bobrovskaya was a politician in a regional parliament in Siberia

സൈബീരിയയിലെ നോവോസിബിറിസ്‌കില്‍ നിന്നുള്ള ലെജിസ്ലേറ്റിവ് ഡെപ്യൂട്ടിയായിരുന്നു ഒക്‌സാന. സ്‌ഫോടനത്തില്‍ തകര്‍ന്ന കാറിന്റെ മുന്‍വശത്തെ ചില്ല് രക്തത്തില്‍ കുളിച്ചിരിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി പറയുന്നു. ഒക്‌സാനയുടെ മുഖം തിരിച്ചറിയാന്‍ പോലുമാകാത്ത വിധം ചിന്നിച്ചിതറിയിരുന്നു. ഭര്‍ത്താവ് നികിത റഷ്യന്‍ മിലിട്ടറിയില്‍ സ്‌പെഷ്യല്‍ സര്‍വീസസ് ഓഫീസറായിരുന്നു. വൈകാതെ നികിത ജോലി ഉപക്ഷിച്ചു. ഇത് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

Most of the windows were blown out by the blast

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News