അമിതവണ്ണവും രാത്രി വൈകിയുള്ള ജോലിയും; സ്തനാര്‍ബുദത്തിന്റെ കാരണങ്ങള്‍ ഇവയൊക്കെ

സ്ത്രീകളില്‍ ഇപ്പോള്‍ അമിതമായി കണ്ടുവരുന്ന രോഗമാണ് സ്തനാര്‍ബുദം. അടുത്തിടെയായി സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയും ചെയ്യുന്നു. അതേസമയം, ഗര്‍ഭാശയ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുമുണ്ട്. എന്നാല്‍, എന്താണ് ഇതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഓരോ വര്‍ഷവും 1,25,000 സ്ത്രീകള്‍ ഗര്‍ഭാശയ-സ്തനാര്‍ബുദങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജി-ഓങ്കോളജി വിഭാഗം ഡോക്ടര്‍ രമാ ജോഷിയാണ് കണക്ക് വെളിപ്പെടുത്തിയത്.

എന്നാല്‍, രോഗം കണ്ടെത്തുക ഇന്ന് എളുപ്പമാണെന്ന് ഡോക്ടര്‍ പറയുന്നു. ഗര്‍ഭാശയ കാന്‍സര്‍ പ്രതിരോധിക്കാന്‍ വാക്‌സിനും ഉണ്ട്. 30 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ കൃത്യമായി പരിശോധനയ്ക്ക് ഹാജരാകണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. വര്‍ധിച്ചു വരുന്ന അമിതവണ്ണമാണ് സ്തനാര്‍ബുദത്തിന് ഇന്ന് ഒരു പ്രധാന കാരണമായി പറയുന്നത്. ഒപ്പം ഗ്രാമീണവത്കരണവും ഇതിന് ഒരു പ്രധാന കാരണമായി പറയപ്പെടുന്നു. 30 വയസ്സിനു മേല്‍ പ്രായമുള്ള സ്ത്രീകളില്‍ അതും കുട്ടികള്‍ ഉള്ളവരിലാണ് സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നത്. രാത്രി വൈകുവോളം ജോലി ചെയ്യുന്നതും സ്തനാര്‍ബുദത്തിന് കാരണമാകുന്നുണ്ട്.

അതേസമയം, ഗര്‍ഭാശയ കാന്‍സര്‍ പിടിപെടുന്നവരുടെ എണ്ണം ഈയിടെയായി കുറഞ്ഞു വരുന്നുണ്ട്. ഇതിനു കാരണം, സ്ത്രീകളിലെ വൃത്തി, സാനിറ്ററി പാഡുകളുടെ ഉപയോഗം സംബന്ധിച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യ സംരക്ഷണം എന്നിവയില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇതിനു കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here