‘ഗരുഡ’യെ കുറിച്ചുള്ള വാര്‍ത്തകള്‍ അവാസ്തവം; താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍; ബാഹുബലി 2ല്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നും രാജമൗലി

ഗരുഡ എന്ന സിനിമ സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് സംവിധായകന്‍ രാജമൗലി. താന്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണിപ്പോള്‍. അത് കഴിഞ്ഞ ശേഷം മാത്രമേ മറ്റു ചിത്രങ്ങളെ കുറിച്ച് ആലോചിക്കുകയുള്ളു.ഗരുഡ എന്ന പ്രോജക്ട് താന്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും രാജമൗലി വ്യക്താക്കി.

അതേസമയം, അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്നും സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ കോവളത്തെത്തിയപ്പോള്‍ രാജമൗലി വ്യക്തമാക്കി. പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാംഭാഗത്തില്‍ ഒന്നാം ഭാഗത്തേക്കാള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം ആയിരം കോടി രൂപ ബജറ്റില്‍ ഗരുഡ എന്ന ചിത്രം നിര്‍മ്മിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയാണ് ചിത്രമൊരുക്കുന്നതും മഹാഭാരതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നുമായിരുന്നു
വാര്‍ത്തകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News