ഇശല്‍മഴയില്‍ ഇളകിമറിഞ്ഞ് തിരൂര്‍; മലപ്പുറത്തെ ആവേശം കൊള്ളിച്ച് പട്ടുറുമാല്‍ ഗ്രാന്‍ഡ്ഫിനാലെ

തിരൂര്‍: കൈരളി ടി.വിയിലെ ജനപ്രിയ റിയാലിറ്റി ഷോ പട്ടുറുമാല്‍ സീസണ്‍-9 ഗ്രാന്റ്ഫിനാലെ മലപ്പുറത്തിന് ആവേശമായി. മെഗാ ഇവന്റിന് സാക്ഷികളാവാന്‍ പതിനായിരങ്ങളാണ് തിരൂര്‍ മുനിലിപ്പല്‍ സ്റ്റേഡിയത്തിലെത്തിയത്. ഇശല്‍മഴ പെയ്തപ്പോള്‍ തിരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഇളകി മറിഞ്ഞു. മാപ്പിളപ്പാട്ടിന് മേല്‍വിലാസമെഴുതിയ പട്ടുറുമാല്‍ ഗ്രാന്റ്ഫിനാലെ സീസണ്‍-9 മലബാറിലെ മാപ്പിളപ്പാട്ട് ചരിത്രത്തോടൊപ്പം എഴുതപ്പെട്ടുകഴിഞ്ഞു.

PATTU-02

ഇശലിന്റെ രാജകുമാരനാകാനുള്ള പോരാട്ടത്തില്‍ അവസാന റൗണ്ടിലുണ്ടായിരുന്ന മുഹമ്മദ് യാശികും ശ്യാംലാലും പര്‍വീന്‍ ഫാത്തിമയും നിതിന്‍ ജി രാജനും ഇസ്മായിലും അബ്ദുറഹ്മാനും മലബാറിന്റെ ഹൃദയഗാനങ്ങളുമായി എത്തിയപ്പോള്‍ മുനിസിപ്പല്‍ സ്റ്റേഡിയിത്തിലെത്തിയ പതിനായിരങ്ങള്‍ ആവേശഭരിതരായി. മോഹന്‍ സിത്താര, ഫിറോസ് ബാബു, നജീം അര്‍ഷാദ്, രഞ്ജിനി ജോസ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

PATTU-AUDIENCE

കുട്ടിപ്പട്ടുറുമാല്‍ ഫെയിം യുംനയും കഴിഞ്ഞ സീസണിലെ വിജയികളും കൂടെ വിഷ്ണുപ്രിയയും സാജിദ ഷമാസും അവതരിപ്പിച്ച നൃത്തവുമെല്ലാം തിരൂര്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കും. ചടങ്ങിന് ആശംസകള്‍ നേരാന്‍ കൈരളി ടിവി കുടുംബങ്ങളോടൊപ്പം സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News