ദില്ലി: സ്വവര്‍ഗാനുരാഗം കുറ്റകരമാക്കിയ നടപടിക്കെതിരെ രണ്ട് മുന്‍നിര നേതാക്കള്‍ രംഗത്ത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മുന്‍ മന്ത്രി പി ചിദംബരവുമാണ് ആവശ്യവുമായി രംഗത്തെത്തിയത്. ദില്ലിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടെയും അഭിപ്രായ പ്രകടനം. സ്വവര്‍ഗാനുരാഗം കുറ്റകരമാണെന്ന തരത്തില്‍ നടത്തിയ വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന് ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ നിരീക്ഷണം ആഗോളതലത്തില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമവികാസങ്ങളോട് പൊരുത്തപ്പെടുന്നില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. സ്വവര്‍ഗാനുരാഗം ഐപിസി 377 വകുപ്പു പ്രകാരം കുറ്റകരമാക്കിയ 2013-ലെ വിധിയും പുനഃപരിശോധിക്കേണ്ടതുണ്ട്.
ലോകത്താകമാനം ദശലക്ഷക്കണക്കിന് ആളുകള്‍ ഭിന്നലിംഗക്കാരായുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ വിലക്ക് ഒഴിവാക്കിക്കൊണ്ട് ദില്ലി ഹൈക്കോടതി നടത്തിയ പരാമര്‍ശം സ്വാഗതാര്‍ഹമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഭിന്നലൈംഗികതയെ പ്രോത്സാഹിപ്പിച്ച് പ്രസ്താവന നടത്തുന്ന ബിജെപി കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ആദ്യത്തെ ആളാണ് ജെയ്റ്റ്‌ലി. തൊട്ടുപിന്നാലെ ചടങ്ങില്‍ സംസാരിച്ച മുന്‍ധനമന്ത്രി പി ചിദംബരവും ഇതേ രീതിയിലാണ് സംസാരിച്ചത്. ദില്ലി ഹൈക്കോടതി വിധിയോടൊപ്പം നില്‍ക്കുകയാണ് സുപ്രീംകോടതിയും ചെയ്യേണ്ടതുള്ളതെന്ന് ചിദംബരം പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post