ബാര്‍ കോഴക്കേസ്; ബാബുവിന്റെ കള്ളം പൊളിച്ച് രഹസ്യമൊഴി പുറത്ത്; ബാറുടമകളുമായി പ്രീബജറ്റ് യോഗം ചേര്‍ന്നു; ചേര്‍ന്നില്ലെന്ന് എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആവര്‍ത്തിച്ചു പറഞ്ഞ കള്ളം പൊളിച്ചടുക്കി എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ മൊഴി പുറത്ത്. വിജിലന്‍സിന്റെ മധ്യമേഖലാ യൂണിറ്റിന് നല്‍കിയ രഹസ്യമൊഴിയാണ് പുറത്തായിരിക്കന്നത്. ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താന്‍ വേണ്ടി ശുപാര്‍ശ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ഏഴു വര്‍ഷമായി ഫീസ് കൂട്ടിയിട്ടില്ലെന്ന് യോഗത്തെ അറിയിച്ചു. ഫീസ് 25 ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ എക്‌സൈസ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യമാണ് ബാറുടമകളെ അറിയിച്ചത്. ഫീസ് വര്‍ധിപ്പിക്കുമെന്ന് ബാറുടമകളെ അറിയിച്ച് അത്തരമൊരു പ്രതീതി ഉണ്ടാക്കി കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ പരാതിയും ആരോപണവും. എന്നാല്‍, സകല മാധ്യമങ്ങളോടും താന്‍ അത്തരമൊരു യോഗം ചേര്‍ന്നിട്ടില്ലെന്നായിരുന്നു ബാബു പറഞ്ഞു കൊണ്ടിരുന്നത്.

ഫീസ് വര്‍ധിപ്പിക്കും എന്നു പറഞ്ഞ് കോഴ വാങ്ങി എന്നാണ് ബിജു രമേശ് നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍, ഇതു ഗുരുതരമായ കുറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു. രണ്ടു കാര്യങ്ങളാണ് പ്രധാനമുള്ളത്. ഒന്നു ധനമന്ത്രി മാത്രം വിളിച്ചു ചേര്‍ക്കുന്ന പ്രീബജറ്റ് യോഗം എക്‌സൈസ് മന്ത്രിയും വിളിച്ചു ചേര്‍ത്തു എന്നത്. രണ്ടാമത്തെ കാര്യം നികുതി നിര്‍ദേശം ബാറുടമകളെ മുന്‍കൂട്ടി അറിയിച്ചത് മറ്റൊരു വീഴ്ചയാണ്. നികുതി വര്‍ധിപ്പിക്കും എന്ന് കാണിച്ച് കോഴ വാങ്ങാനായിരുന്നു ഇതെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ നിയമവിദഗ്ധര്‍ക്കിടയില്‍ തന്നെ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. ഇത്തരത്തില്‍ യോഗം ചേരുന്നത് നിയമവാഴ്ചയ്ക്ക് ചേര്‍ന്നതല്ലെന്നാണ് പറയപ്പെടുന്നത്. ബജറ്റ് രഹസ്യം ചോര്‍ത്തരുത് എന്ന സാമാന്യ മര്യാദ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് മുന്‍ ധനമന്ത്രി ടി.എം തോമസ് ഐസകും പ്രതികരിച്ചു.

അതേസമയം, ബാബുവിന്റെ മൊഴിയും എക്‌സൈസ് വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയും തമ്മില്‍ പൊരുത്തക്കേടുണ്ട്. കാരണം, പ്രീബജറ്റ് യോഗം ചേര്‍ന്നിട്ടില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിവരാവകാശ രേഖ പറയുന്നത്. എന്നാല്‍, ബാറുടമകളുമായി ഫീസ് വര്‍ധന ചര്‍ച്ച ചെയ്‌തെന്ന് എക്‌സൈസ് കമ്മീഷണര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുമെന്ന് കെ ബാബു പറഞ്ഞതായും ഇത് കുറച്ചു കൊണ്ടുവരാന്‍ ബാബുവിന് 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് ബിജു രമേശിന്റെ ആരോപണം. പണം ബാബുവിന്റെ ഓഫീസിലെത്തിയാണ് കൈമാറിയത്. ബാര്‍ ഉടമ അസോസിയേഷന്‍ സെക്രട്ടറി രാജ്കുമാര്‍ ഉണ്ണിയും ചേംബര്‍ ഓഫ് കൊമേഴ്‌സിലെ റസീഫും ഇതിന് സാക്ഷികളാണെന്നും ബിജു രമേശ് മൊഴി നല്‍കിയിരുന്നു. എന്നിട്ടും നിര്‍ണായകമായ മൊഴി ബിജു രമേ്ശ് നല്‍കിയിട്ടും കെ ബാബുവിന്റെ മൊഴി ഉണ്ടായിട്ടും ബാബുവിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News