നൗഷാദ് പുതിയ തലമുറയുടെ മനസാക്ഷിക്കുള്ള തിരിച്ചറിവ്; ധീരതയ്ക്കുള്ള പുരസ്‌കാരം കൊടുക്കണമെന്ന് സംവിധായകന്‍ ജയരാജ്

സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതു തന്നെയാണ് ധീരത. അതുകൊണ്ട് നൗഷാദ് നമുക്കെല്ലാം മാതൃകയായി മാറുന്നകയാണെന്നു സംവിധായകന്‍ ജയരാജ്. കൈരളി ന്യൂസ് ഓണ്‍ലൈന്‍ ആരംഭിച്ച #NoushadForBraveryAward കാമ്പയിനില്‍ അഭിപ്രായം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു ജയരാജ്.

നൗഷാദ് മലയാളത്തിന് അഭിമാനതുല്യമായ മാതൃകയാവുന്നു. അതുകൊണ്ട് ധീരതയ്ക്കുള്ള പുരസ്‌കാരം കൊടുത്തേ പറ്റൂ. നൗഷാദിന്റെ കുടുംബത്തെയും നൗഷാദിന്റെ സ്വപ്‌നങ്ങളെയും കാത്തുസൂക്ഷിക്കേണ്ട ചുമതല നമുക്കാണ്. നമ്മുടെ പുതിയ തലമുറയ്ക്ക്, ഈ മനസാക്ഷിക്കു ലഭിച്ച ഏറ്റവും വലിയ തിരിച്ചറിവാണിത്. നൗഷാദിന്റെ ജീവനെ ഏതെങ്കിലും തരത്തില്‍ ആദരിക്കാന്‍ ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്നാണ് തന്റെ ആഗ്രഹവും അപേക്ഷയുമെന്നും ജയരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News