താനും മദ്രസയിലെ ലൈംഗിക പീഡനത്തിന്റെ ഇരയെന്ന് സംവിധായകന്‍ അലി അക്ബര്‍; കാന്തപുരത്തിന് തെളിവു നല്‍കാം; പീഡിപ്പിച്ച അധ്യാപകന്‍ ജീവിച്ചിരിപ്പുണ്ട്

കോഴിക്കോട്: മദ്രസകളിലെ ലൈംഗിക പീഡനം എന്ന ആരോപണത്തിന് എന്തു തെളിവാണ് ഉള്ളതെന്ന് ചോദിച്ച കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സംവിധായകന്‍ അലി അക്ബറിന്റെ മറുപടി. താനും മദ്രസയിലെ ലൈംഗിക പീഡനത്തിന്റെ ഇരയാണെന്ന് അലി അക്ബര്‍ പറഞ്ഞു. പീഡനത്തിന് തെളിവു നല്‍കാന്‍ തയ്യാറാണ്. തന്നെ പീഡിപ്പിച്ച ഉസ്താദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അന്ന് ഭയം മൂലം പരാതി പറഞ്ഞില്ല. തന്നെപ്പോലെ പീഡനത്തിനിരയായ നിരവധി പേര്‍ ജീവിച്ചിരിപ്പുണ്ടെന്നും അലി അക്ബര്‍ പറഞ്ഞു.

ഊരുവിലക്ക് അടക്കമുള്ള പ്രതികാര നടപടികള്‍ ഭയന്നാണ് ആരും തുറന്നു പറയാത്തതെന്ന്. മദ്രസകളില്‍ ലൈംഗിക പീഡനം നടക്കുന്നുവെന്ന് പരാതി പറയുന്നവര്‍ തെളിവ് ഹാജരാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചിരുന്നു. മദ്രസകളിലെ പീഡനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക വി.പി റജീന പോസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News