ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചത് കെ ബാബു തന്നെ; ഫീസ് 25 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമാക്കി കുറച്ചു; ടാക്‌സ് സെക്രട്ടറിയുടെ മൊഴി പീപ്പിള്‍ ടിവിക്ക്

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ എക്‌സൈസ് മന്ത്രി കെ ബാബു കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. ലൈസന്‍സ് ഫീസ് കുറച്ചത് മന്ത്രി കെ ബാബു തന്നെയാണെന്ന് വ്യക്തമായി. ടാക്‌സ് സെക്രട്ടറി അജിത്തിന്റെ മൊഴിയാണ് പീപ്പിള്‍ ടിവിക്ക് ലഭിച്ചത്. മന്ത്രി നേരിട്ട് നിര്‍ദേശിച്ച് ലൈസന്‍സ് ഫീസ് 22 ലക്ഷം രൂപയാക്കി കുറയ്ക്കുകയായിരുന്നു. 25 ലക്ഷം രൂപയാക്കാനായിരുന്നു എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഈ നിര്‍ദേശം പിന്നീട് ഭേദഗതി ചെയ്യുകയായിരുന്നു.

ബാറുകളുടെ പ്രവര്‍ത്തനം 3 മണിക്കൂര്‍ ആക്കിയതിനാലാണ് ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ നിര്‍ദേശിച്ചത്. വില്‍പനയില്‍ കുറവു വന്നതും പരിഗണിച്ചു. ഇക്കാര്യങ്ങളില്‍ മന്ത്രിയുടെ നിര്‍ദേശം എക്‌സൈസ് കമ്മീഷണര്‍ എതിര്‍ത്തതുമില്ല. ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാതിരിക്കാന്‍ 10 കോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണം സ്ഥിരീകരിക്കുന്നതാണ് ഈ തെളിവുകള്‍ എല്ലാം. പ്രീ ബജറ്റ് ചര്‍ച്ച കൂടിയില്ലെന്ന ബാബുവിന്റെ വാദം പൊളിച്ച് ബാറുടമകളുമായി ചര്‍ച്ച നടത്തിയെന്ന മന്ത്രിയുടെ രഹസ്യമൊഴി രാവിലെ കൈരളി പീപ്പിള്‍ പുറത്തു വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here