നേപ്പാളുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വലുതാകുന്നു; ഇന്ത്യയുടെ വല്യേട്ടന്‍ മനോഭാവം അംഗീകരിക്കാനാകില്ലെന്ന് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പ്രദീപ് ഗ്യാവാലി

ദില്ലി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു. ഇന്ത്യയുടെ വല്യേട്ടന്‍ മനോഭാവം അംഗീകരിക്കാനാകില്ലെന്ന് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പ്രദീപ് ഗ്യാവാലി വ്യക്തമാക്കി. നേപ്പാളുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത രീതിയിലാണ് ഇന്ത്യ നിലപാട് സ്വീകരിക്കുന്നതെന്നും പ്രദീപ് ഗാവാലി കുറ്റപ്പെടുത്തി. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ – യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാണ് പ്രദീപ് ഗാവാലി.

മുന്‍ഗണനാ ക്രമത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ലോക രാജ്യങ്ങലോട് ഇടപെടുന്നത്. അയല്‍ രാജ്യങ്ങളുമായി സൗഹൃദം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയ്ക്ക് താല്‍പര്യമില്ല. ലോക രാഷ്ട്രീയത്തില്‍ സുപ്രധാന സ്ഥാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം അയല്‍ രാഷ്ട്രങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ ഇന്ത്യയുടെ ശ്രമം ചോദ്യം ചെയ്യപ്പെടുമെന്നും പ്രദീപ് ഗാവാലി പറഞ്ഞു.

പോസിറ്റീവ് ആയ സമീപനം തന്നെയാണ് ഇന്ത്യയോടുള്ളത്. ചെനയോടും അങ്ങനെ തന്നെ. എന്നാല്‍ ഇന്ത്യയില്‍നിന്ന് തിരിച്ച് ലഭിക്കുന്ന സമീപനം വല്യേട്ടന്‍ മനോഭാവമാണ്. ഇത് അംഗീകരിക്കാനാവില്ല. എല്ലാ രാജ്യങ്ങളുമായും ഒരേ രീതിയിലുള്ള ബന്ധവുമായി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും ഗവാലി പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ വംശജര്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധം പ്രതീക്ഷിക്കാത്തതാണെന്നും പ്രദീപ് ഗവാലി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here