മരണത്തെയും വര്‍ഗീയവല്‍ക്കരിച്ച് വെള്ളാപ്പള്ളി നടേശന്‍; മുസ്ലിമായതു കൊണ്ടാണ് നൗഷാദിന് നഷ്ടപരിഹാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: മാന്‍ഹോളില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച ധീരനായ ചെറുപ്പക്കാരന്‍ നൗഷാദിന്റെ മരണത്തെയും വര്‍ഗീയ വത്കരിച്ച് വെള്ളാപ്പള്ളി നടേശന്‍. മുസ്ലിമായതു കൊണ്ടാണ് നൗഷാദിന് നഷ്ടപരിഹാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നമ്മളൊക്കെ മരിക്കുന്നുണ്ട്. എന്നിട്ടും നമുക്കൊന്നും ഒന്നും കിട്ടുന്നില്ല. ഒരു മുസ്ലിമായി മരിക്കാന്‍ കൊതി തോന്നുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ കൊച്ചിയില്‍ പറഞ്ഞു. സമത്വ മുന്നേറ്റയാത്രയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

#NoushadForBraveryAward

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here