ഒരിക്കല്‍ പങ്കാളിയെ വഞ്ചിച്ചവര്‍ വീണ്ടും ചതിക്കും; ഒന്നല്ല പലതവണ; സാധ്യത മൂന്നിരട്ടി കൂടുതലെന്ന് പഠനം

ഒരിക്കല്‍ പങ്കാളിയെ വഞ്ചിച്ചയാള്‍ പിന്നീട് തന്റെ പങ്കാളിയെ വഞ്ചിക്കില്ല എന്നു വിശ്വസിക്കാമോ? ഇല്ല. ഒരിക്കലും വിശ്വസിക്കരുതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരിക്കല്‍ തന്റെ പങ്കാളിയോട് അനാദരവ് കാണിച്ചയാള്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിക്കാന്‍ മൂന്നര ഇരട്ടിയിലധികം സാധ്യത കൂടുതലാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിക്കുന്നു. റിലേഷന്‍ഷിപ്പ് എക്‌സ്പര്‍ട്ടുകള്‍ കണ്ടെത്തലിനെ പിന്താങ്ങുന്നുമുണ്ട്. ഒരിക്കല്‍ വഞ്ചിച്ചയാള്‍ പിന്നെ എപ്പോഴും വഞ്ചിക്കും.
ഒരാളെ വഞ്ചകനാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം.?

മനഃശാസ്ത്ര വിദഗ്ധനായ വാര്‍ഖ ചുലാനി പറയുന്നത് ഇതാണ്. ഒരിക്കല്‍ തന്നെ വഞ്ചിച്ചയാളോട് നിങ്ങള്‍ ക്ഷമിച്ചാല്‍ അയാള്‍ അത് ഒരു ശീലമായിട്ടെടുക്കും. അതുകൊണ്ട് ഒരിക്കലും ചതിക്കാനുണ്ടായ കാരണം ചോദിച്ചറിയാതെ ഒരിക്കലും മാപ്പു നല്‍കാതിരിക്കുക. ചതി എന്നത് ഒരു ഹാബിറ്റാണ്. പല തവണ ആവര്‍ത്തിക്കപ്പെടും. അതിന്റെ കാരണം, ഒരിക്കല്‍ പിടിക്കപ്പെടാതെ രക്ഷപ്പെട്ടാല്‍ അത് അവര്‍ക്ക് അതേസംഭവം വീണ്ടും ആവര്‍ത്തിക്കാന്‍ ധൈര്യം പകരുന്നു എന്നതാണ്.

ഇതൊരു മാനസിക വൈകല്യമാണോ?

അതെ, ഇതൊരു മാനസിക വൈകല്യമാണ്. ഒഴിയാബാധ പോലെ മനസ്സിനെ പിന്തുടരുന്ന തലച്ചോറിനെ ബാധിക്കുന്ന ഒരുതരം വൈകല്യം. ഇവിടെ ഒരാള്‍ മറ്റൊരാളെ വഞ്ചിക്കുന്നതിലൂടെ സ്വയം ആനന്ദം കണ്ടെത്തുന്നു.
ഈ മനോഭാവം എങ്ങനെ മാറ്റിയെടുക്കാം

അവനവനെ വിലയിരുത്തുക. സ്ഥിരമായി സ്വയം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും എന്നിട്ട് താന്‍ ശരിയായ വഴിയില്‍ തന്നെയല്ലേ സഞ്ചരിക്കുന്നതെന്ന് ഉറപ്പു വരുത്തുകയും ചെയ്യും.

വഞ്ചനയ്ക്കു പിന്നിലെ കാരണം കണ്ടെത്തുക. അങ്ങനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ആ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതല്ല, അതിനെ ചിരിച്ചു കൊണ്ടു വെറുതെ വിട്ടാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും.

സ്വന്തം നില മനസ്സിലാക്കുക. സ്വയം വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുകയും സ്‌നേഹവും വിശ്വാസവും പങ്കാളിക്ക് നിങ്ങളില്‍ ഇല്ലാതാകുന്നതു മാത്രമല്ല. നിങ്ങളിലെ ഗുണപ്രതീക്ഷയും പങ്കാളിക്ക് നഷ്ടമാകും

മനഃസമാധാനം നഷ്ടമാകുന്നത് വഞ്ചിക്കപ്പെടുന്ന പങ്കാളിയെ മാത്രമല്ല. അവനവനെ തന്നെയും നേരിട്ടോ അല്ലാതെയോ ബാധിക്കും. ഇത് നിങ്ങളെ പശ്ചാത്താപ വിവശരാക്കും.

വഞ്ചനയുടെ ട്രാക്ക് റെക്കോര്‍ഡ് ഒരാള്‍ അറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മറ്റൊരു അവസരം ലഭിക്കില്ല.
പ്രജുക്ത ശര്‍മയെന്ന 31കാരിയായ വീട്ടമ്മയുടെ അനുഭവം കേള്‍ക്കുക. ഒരു വര്‍ഷം മുമ്പ് വിവാഹം കഴിയുന്നതുവരെ തന്റെ ജീവിതത്തില്‍ എന്തായിരിക്കും സംഭവിക്കുക എന്നറിയില്ലായിരുന്നു. ആദ്യരാത്രിയില്‍ തന്നെ പഴയ ബന്ധങ്ങളെ കുറിച്ചെല്ലാം ഭര്‍ത്താവ് തുറന്നു പറയുകയും ഭാവിയില്‍ അങ്ങനെ ഉണ്ടാവില്ലെന്നും വാക്കു നല്‍കി. വൈകാതെ സംശയം ആരംഭിച്ചു. ഒരു ബാങ്കറായ ഭര്‍ത്താവ് രാത്രിയില്‍ മുഴുവന്‍ ഫോണില്‍ സംസാരിക്കുന്നു. ചോദിച്ചപ്പോള്‍ ഇടപാടുകാരന്‍ ആണെന്നായിരുന്നു മറുപടി. എന്നാല്‍, വിളിക്കുന്ന ആളുമായി താന്‍ കൂടി ബന്ധപ്പെടാന്‍ തുടങ്ങിയതോടെയാണ് അത് അയാളുടെ പഴയ കാമുകിയാണെന്നും അയാള്‍ അവളെയും വഞ്ചിക്കുകയാണെന്നും മനസ്സിലായത്.

ഇത് പ്രജുക്തയുടെ മാത്രം അനുഭവമല്ല, സ്വിയ ധര്‍മധികാരി എന്ന 28കാരി ഒരിക്കല്‍ കാമുകനുമായി പിരിഞ്ഞതായിരുന്നു. എന്നാല്‍, തെറ്റ് ഏറ്റു പറഞ്ഞ് അവന്‍ വീണ്ടും വന്നപ്പോള്‍ സ്വീകരിക്കാന്‍ അവള്‍ തയ്യാറായി. എന്നാല്‍, വൈകാതെ അവന്റെ സ്വഭാവത്തിനു വീണ്ടും മാറ്റം വരാന്‍ തുടങ്ങിയപ്പോഴാണ് അവന്‍ വീണ്ടും തന്നെ വഞ്ചിക്കുകയാണെന്നും മറ്റൊരു പെണ്‍കുട്ടിയെ അവന്‍ വലയിലാക്കിയിട്ടുണ്ടെന്നും മനസ്സിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here