ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ടു മൂന്നു കുട്ടികള്‍ മരിച്ചു; ദുരന്തം തൃശൂര്‍ ദേശമംഗലത്ത്; മരിച്ചത് പ്ലസ്ടു വിദ്യാര്‍ഥികള്‍

ദേശമംഗലം: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട മൂന്നു കുട്ടികളും മരിച്ചു. തൃശൂര്‍ ദേശമംഗലത്താണ് അപകടം. കുറ്റുവെട്ടൂര്‍ സ്വദേശി ആകാശ്, മെബബൂബ്, നിയാസ് എന്നിവരാണ് മരിച്ചത്. ഇരുവരും ദേശമംഗലം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ്.

മൂന്നു മണിയോടെയാണ് പുഴയില്‍ കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍പെട്ടത്. മണല്‍വാരല്‍ സജീവമായ പ്രദേശമാണിത്. കുട്ടികള്‍ ഒഴുക്കില്‍പെട്ട കുട്ടികള്‍ അടിത്തട്ടിലെ ചെളിയില്‍ പുതഞ്ഞുപോവുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here