ആര്‍എസ്എസിനെ ശക്തിപ്പെടുത്താന്‍ വെള്ളാപ്പള്ളി അണികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പിണറായി; ബിജെപിക്ക് വോട്ടുമറിച്ചത് ആരെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും പിണറായി

കണ്ണൂര്‍: വെള്ളാപ്പള്ളി അണികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍എസ്എസിനെ ശക്തിപ്പെടുത്താനാണ് വെള്ളാപ്പള്ളിയുടെ നീക്കം. കേരളത്തിന്റെ മതനിരപേക്ഷ മനസ് ഇടതുപക്ഷത്തിനൊപ്പമാണ്. മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കാന്‍ അനുവദിക്കില്ല. ഇടതുപക്ഷത്തിന്റെ നിലപാട് കേരളം ഏറ്റെടുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പലയിടത്തും കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടു. ഇത് ലഭിച്ചത് ബിജെപിക്കാണ്. വോട്ടുകച്ചവടം വ്യക്തമാണ്. ആരാണ് ഈ വോട്ടുകച്ചവടത്തിന് നേതൃത്വം കൊടുത്തത്. മതനിരപേക്ഷമാണ് എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളതെന്നും പിണറായി വിജയന്‍ ചോദിച്ചു. കണ്ണൂരില്‍ ഇടതുപക്ഷ ജനപ്രതിനിധികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News