മാതൃത്വത്തെപ്പോലും കാന്തപുരം അടച്ചാക്ഷേപിച്ചുവെന്ന് വിഎസ്; യാഥാസ്ഥിതികവും വിചിത്രവുമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും വിഎസ്

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. സ്ത്രീകളെ മാത്രമല്ല, സ്വന്തം മാതൃത്വത്തെപ്പോലും അടച്ചാക്ഷേപിക്കുന്നതാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് വിഎസ് പറഞ്ഞു. കാന്തപുരം പ്രസ്താവന പിന്‍വലിച്ച് സ്ത്രീകളോട് മാപ്പുപറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ലിംഗസമത്വം നടക്കാത്ത കാര്യമാണെന്ന നിലപാട് യാഥാസ്ഥിതികമാണ്. ഗര്‍ഭം ധരിക്കാനും കുട്ടികളെ പോറ്റാനുമാണ് സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത് എന്നുമുള്ള കാന്തപുരത്തിന്റെ നിലപാട് അത്യന്തം വിചിത്രവുമാണ്. സമൂഹം പുരോഗതിയിലേക്ക് സഞ്ചരിക്കുകയും സ്ത്രീ-പുരുഷ സമത്വം എല്ലാ മേഖലകളിലും കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നേറുകയാണ്. ഈ സന്ദര്‍ഭത്തിലാണ് തികച്ചും അപരിഷ്‌കൃതമായ രീതിയില്‍ സ്ത്രീകളെപ്പറ്റി പ്രതിഷേധാര്‍ഹമായ പ്രസ്താവന നടത്തിയിരിക്കുന്നതെന്നും വിഎസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

തീവ്രഹിന്ദുത്വത്തിന്റെ അസംബന്ധചിന്തകളും പ്രയോഗങ്ങളും ഒരുളുപ്പുമില്ലാതെ സമൂഹമധ്യത്തില്‍ അവതരിപ്പിക്കുന്ന ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികളുടെ നിലപാടുപോലെ തന്നെ ജനാധിപത്യവിരുദ്ധമാണ് കാന്തപുരത്തിന്റെ മനസ്സിലിരുപ്പും. ആധുനികസമൂഹത്തിന് ഒരു തരത്തിലും കാന്തപുരത്തിന്റെ നിലപാടിനോട് യോജിക്കാവുന്നതല്ല. കാന്തപുരത്തിന്റെ അത്യന്തം വൈകൃതം നിറഞ്ഞ പ്രസ്താവനയ്‌ക്കെതിരെ ജനാധിപത്യസമൂഹം ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News