ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് വിതരണം തിങ്കളാഴ്ച മുതല്‍; ഡെലഗേറ്റ് സെല്‍ മന്ത്രി തിരുവഞ്ചൂര്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലഗേറ്റ് പാസ് വിതരണം തിങ്കളാഴ്ച തുടങ്ങും. വഴുതക്കാട് ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ ആണ് വിതരണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കി ഡെലഗേറ്റ് പാസ് കൈപ്പറ്റാം.

ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം ടാഗോര്‍ തിയേറ്ററില്‍ തിങ്കളാഴ്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. രാവിലെ 10.30നാണ് ഉദ്ഘാടനം. ആദ്യ ഡെലിഗേറ്റ് കാര്‍ഡ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് എംഎ ബേബി സ്വീകരിക്കും. ചടങ്ങില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കും.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പാസ് കൈപ്പറ്റാം. ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലുമൊന്ന് ഹാജരാക്കണം. വിദ്യാര്‍ത്ഥികള്‍ സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം അക്കാദമി വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന്റെ പകര്‍പ്പും നല്‍കണം. ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ 15 കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ 10 വരെ ഡെലിഗേറ്റ് പാസും ഫെസ്റ്റിവല്‍ കിറ്റും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News