മുല്ലപ്പെരിയാറില്‍ ചോര്‍ച്ച; ഉന്നതാധികാരിയുടെ സന്ദര്‍ശനം ഇന്ന്; കേരളം പ്രതിഷേധം അറിയിക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന വേളയില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉപസമതി നടത്തിയ പരിശോധനയില്‍ പ്രധാന അണക്കെട്ടിലും ബേബി ഡാമിലുമായി ആറിടങ്ങളില്‍ ചോര്‍ച്ചയുള്ളതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ് ഉന്നാതാധികാര സമിതിയുടെ പരിശോധന. ജലനിരപ്പ് ക്രമാതീതതമായി ഉയരുകയും ചോര്‍ച്ച വര്‍ധിക്കുകയും ചെയ്തതോടെ, സുരക്ഷാ പരിശോധനക്കായി ഷട്ടറുകള്‍ തുറക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തമിഴ്‌നാട് ഈ ആവശ്യം തള്ളുകയാണുണ്ടായത്. ഈ വിഷയത്തില്‍ കേരളത്തിന്റെ പ്രതിഷേധം ഉന്നതാധികാര സമിതിയെ അറിയിക്കും. വൈകിട്ട് കുമളിയില്‍ ചേരുന്ന യോഗത്തില്‍ അണക്കെട്ടിന്റെ ബലക്ഷയം, തീരദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ സമിതി വിലയിരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News