പ്രതിപക്ഷ പ്രതിഷേധത്തോടെ സഭാസമ്മേളനം തുടങ്ങി; സഭയിലെത്തിയത് പ്ലക്കാര്‍ഡുകളും ബാനറുകളുമായി; ബാബുവിനെ പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് കലുഷിതമാക്കിയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. പ്ലക്കാര്‍ഡുകഴളും ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. കൈക്കൂലി വാങ്ങിയ കെ ബാബുവിനെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കി കേസെടുത്ത് അന്വേഷിക്കണമെന്നാണ് ബാനറിലെ ആവശ്യം. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആരംഭിച്ചു.

ആദ്യ ചോദ്യം കെ ബാബുവിനോട് തന്നെയായിരുന്നു. എന്നാല്‍, ബാബുവിനെ മറുപടി പറയാന്‍ അനുവദിക്കാതെ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചോദ്യോത്തരവേള റദ്ദാക്കി അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. എന്നാല്‍, അടിയന്തരപ്രമേയത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ശൂന്യവേളയില്‍ അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന് ഉറപ്പു നല്‍കി.

ബാബുവിന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഇന്ന് നിയമസഭയ്ക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തും. സഭാസമ്മേളനം തുടങ്ങുന്ന ദിവസം തന്നെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News